കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ മകള്‍ ജൂലിയെറ്റ അന്തരിച്ചു

മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയെറ്റ അന്തരിച്ചു. ഗുരുതരമായ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗമാണ് ജൂലിയെറ്റിന്റെ മരണത്തിന് കാരണമായത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

ശ്വാസകോശത്തേയും മറ്റു ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖം ബാധിച്ച ജൂലിയെറ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഏപ്രില്‍ ഒമ്പതിനായിരുന്നു ജൂലിയെറ്റ് മരണപ്പെട്ടത്. മകളുടെ ചിത്രത്തിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

ഇക്കഴിഞ്ഞ ഐ.എസ്എ.ല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവച്ചിരുന്ന ആളാണ് ലൂണ. അദ്ദേഹത്തിന്റെ കുറിപ്പ് പുറത്ത് വന്നതയോടെ നിരവധി പേരാണ് ലൂണയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് നിർമ്മാണത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന; കർണാടക മോട്ടോർ വാഹന നിയമത്തിൽ നിർണ്ണായക ഭേദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us