മൊബൈൽ ഫോൺ മോഷണത്തിന് തടയിടാൻ കിടിലൻ പദ്ധതിയുമായി കേന്ദ്രം;മോഷ്ടിച്ച ഫോൺ ഇന്ത്യയിലെവിടേയും ഉപയോഗിക്കാൻ കഴിയില്ല!

ന്യൂഡൽഹി : മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ പുനരുപയോഗിക്കാതിരിക്കാനും മോഷ്ടാക്കളെ കണ്ടെത്താനും പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം മന്ത്രാലയം മുന്നോട്ട് വരുന്നു.

ഫോണിന്റെ ഐ എം ഇ ഐ (ഇൻറർനാഷണൽ എക്യുപ്പ്മെൻറ് ഐഡന്റിറ്റി) നമ്പർ സമാഹരിച്ചതിന് ശേഷം ഉപയോഗം തടയാനും ഫോണുകൾ കണ്ടെത്താനുമുള്ള പുതിയ സംവിധാനം ഉടൻ നിലവിൽ വരും.

സി ഇ ഐആർ (സെൻട്രൽ എക്യൂപ്പ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) എന്ന ഓൺലൈൻ ഡാറ്റാബേസിൽ മൊബൈൽ നഷ്ടപ്പെട്ടാൽ റെജിസ്റ്റർ ചെയ്യാം. പ്രത്യേക വെബ്സൈറ്റിലൂടെ റെജിസ്റ്റർ ചെയ്ത ഐഎംഇഐ നമ്പറുകൾ ഇന്ത്യയിലെ ഏതൊരു നെറ്റ് വർക്കുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് കേന്ദ്രം തടയും.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

2017 ജൂലൈയിൽ പ്രഖ്യാപിച്ച ഈ പദ്ധതി മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയും വിജയിക്കുകയും ചെയ്തു.ടെലികോം മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന വിവര പ്രകാരം ഈ സംവിധാനം അടുത്ത ആഴ്ച നിലവിൽ വരും.

എങ്ങിനെ നിങ്ങളുടെ മൊബൈലിന്റെ ഐ എം ഇ ഐ നമ്പർ കണ്ടെത്താം ?

നിങ്ങളുടെ മൊബൈലിൽ നിന്ന് *#06# എന്ന് ടൈപ്പ് ചെയ്ത് നോക്കുക. ഒരു 15 അക്ക നമ്പർ തെളിഞ്ഞ് വരും, ഉപയോഗിക്കുന്നത് രണ്ട് സിം മൊബൈൽ ആണെങ്കിൽ രണ്ട് നമ്പറുകൾ ഉണ്ടാവും.ഈ നമ്പർ എഴുതിയെടുത്ത് സൂക്ഷിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts