ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത് എതിർത്ത് എച്ച്.ഡി. ദേവഗൗഡ

ബെംഗളൂരു: ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നത് എതിർത്ത് എച്ച്.ഡി. ദേവഗൗഡ.  ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് വോട്ടർമാർക്ക് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി

ആത്മാർഥമായി പറഞ്ഞാൽ ഈ നീക്കം ആശയക്കുഴപ്പമുണ്ടാക്കും. ലോക്‌സഭാതിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും പ്രത്യേകം പോളിങ് ബൂത്തുകൾ വരുന്നതാണ് പ്രശ്നത്തിന് കാരണമെന്നും ദേവഗൗഡ പറഞ്ഞു.

ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താനുള്ള നിർദേശം നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയുണ്ടാക്കാനുള്ള കേന്ദ്രതീരുമാനത്തെ ചിലർ സ്വാഗതം ചെയ്തപ്പോൾ മറ്റുചിലർ എതിർക്കുകയാണ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us