പാസ്‌പോർട്ടും പിസിസിയും കിട്ടില്ല; കേരള പോലീസിന്റെ അടുത്ത വൻ നീക്കം; പൂട്ടുവീഴുന്നത് വീടുകൾക്കുള്ളിലെ ‘നിശബ്ദ കൊലയാളി’കൾക്ക്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ‘സ്പീക്ക് അപ്പ്’ എന്ന പേരിൽ പുതിയ പ്രത്യേക ദൗത്യസേന രൂപവത്കരിച്ചു. ലഹരിമാഫിയക്കെതിരായ ഒാപ്പറേഷൻ തൂഫാന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഐജി അജിത ബീഗം ഐപിഎസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി. ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്ക് നിയമസഹായവും കൗൺസിലിങ്ങും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഭയമോ…

Read More

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ചൂഷണം ചെയ്തു! ബിഗ് ബോസ് താരത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻഫ്ലുവൻസർ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ് ബിഗ് ബോസ് സീസൺ 8 ജേതാവ് മുത്തുകുമരൻ ജഗദീശനെതിരെ ഗുരുതരമായ സാമ്പത്തിക, ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഹിദ അക്ദർ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രത്തോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വാഹിദ വിവരം പുറത്തുവിട്ടത്. നിർഭാഗ്യവശാൽ താൻ ആശുപത്രിയിൽ ജീവനോടെയുണ്ടെന്നും അതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമായിരുന്നു വാഹിദയുടെ കുറിപ്പ്. തന്റെ ഈ അവസ്ഥയ്ക്കും ആത്മഹത്യാശ്രമത്തിനും കാരണം മുത്തുകുമരനാണെന്ന് ആരോപിക്കുന്ന വിഡിയോയും ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങളും…

Read More

സുരക്ഷാ പരിശോധന പൂർത്തിയായി; നമ്മ മെട്രോയുടെ പിങ്ക് ലൈൻ യാഥാർത്ഥ്യമാകാൻ മണിക്കൂറുകൾ മാത്രം?

ബെംഗളൂരു: ബെംഗളൂരു നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘നമ്മ മെട്രോ’ പിങ്ക് ലൈനിലെ കലേന അഗ്രഹാരയ്ക്കും തവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് റൂട്ടിന്റെ സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയായി. ദക്ഷിണ മേഖല മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ (സിഎംആർഎസ്) വി. വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന സമഗ്രമായ പരിശോധനയിൽ പ്രധാന പാതയുടെ മോട്ടോർ ട്രോളി പരിശോധന, കോത്തനൂർ ഡിപ്പോ പരിശോധന, ട്രെയിൻ ട്രയൽ റൺ, ബൈയപ്പനഹള്ളി ഒസിസി പരിശോധന എന്നിവ നടത്തി. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎംബി, ജെ.പി.…

Read More

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടം: കണ്ണൂർ സ്വദേശിയായ ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ മാണ്ഡ്യയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ തളാപ്പ് സ്വദേശിയായ ഫസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംറാന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇയാളെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനിംഗ് വിദ്യാർത്ഥികളായ ഇരുവരും നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ, റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിൻ റിക്കവറി വാനിൽ ബൈക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടാണ് ബൈക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ…

Read More

ബെംഗളൂരുവിൽ ബൈക്ക് അപകടം: മലയാളി നഴ്സ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശിയും കണിയാരതൊടി വീട്ടിൽ ജിനന്റെ മകനുമായ രഞ്ജിത്ത് സി. (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ കൂടുൽഗേറ്റ് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെടുകയും രഞ്ജിത്ത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി. മൃതദേഹം…

Read More

ബെംഗളൂരുവിൽ മലയാളി മരിച്ചത് ഗതാഗതക്കുരുക്കിൽ ആംബുലൻസ് വഴിമുട്ടിയതോടെ

ബെംഗളൂരു : നഗരത്തിലെ ദാരുണമായ ഗതാഗതക്കുരുക്ക് വീണ്ടുമൊരു ജീവനെടുത്തു. നെഞ്ചുവേദനയെത്തുടർന്ന് അടിയന്തര വൈദ്യസഹായം ലഭിക്കാതെ റോഡിൽ കുടുങ്ങി കണ്ണൂർ സ്വദേശിയായ മലയാളി മരിച്ചു. ചന്ദാപുരയ്ക്ക് സമീപം ദേശീയപാത 44-ൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദുരന്തം സംഭവിച്ചത്. ജോലി തിരഞ്ഞു ബംഗളൂരുവിലെത്തിയ കണ്ണൂർ സ്വദേശിയായ കെ.കെ. സജീർ (51) ആണ് മരിച്ചത്. സുഹൃത്തായ നജാഫിനൊപ്പം ഒമേഗ ബോലേറോ പിക്കപ്പ് വാനിൽ ഹൊസൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സജീറിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. വഹാനമോടിക്കാൻ കഴിയാതെ വന്നതോടെ സജീർ വാഹനം നിർത്തുകയും ഡ്രൈവിംഗ് അറിയാത്ത നജാഫ് വഴിപോക്കരോട്…

Read More

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബെംഗളൂരുവിൽ സി.ജെ.പിയുടെ ‘ചെരുപ്പ് പ്രതിഷേധം’

ബെംഗളൂരു: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ചും വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ബെംഗളൂരുവിൽ പൗരാവകാശ കൂട്ടായ്മയായ സി.ജെ.പി (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) ‘ചെരുപ്പ് പ്രതിഷേധം’ സംഘടിപ്പിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർ അശുതോഷ് രാങ്ക, വക്താവ് സൗരവ് ദാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും തങ്ങളുടെ അവകാശങ്ങൾ വിനിയോഗിക്കാനുമുള്ള അന്തരീക്ഷം ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഡൽഹിയിൽ എസ്‌.ഐ.ആർ പുനഃപരിശോധനയിലെ അപാകതകൾക്കെതിരെ നടന്ന സമരത്തിനിടെ ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്കെതിരെ…

Read More

ബെംഗളൂരു ഫ്രീഡം പാർക്കിൽ വൻ ബഹുജന ധർണ്ണ; ധ്രുവ് റാഠിയും പ്രകാശ് രാജും അടക്കം പങ്കെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌.ഐ.ആർ) ഉടനടി റദ്ദാക്കണമെന്നും ബാലറ്റ് പേപ്പർ രീതി തിരികെ കൊണ്ടുവരണ墨ും ആവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത വൻ ബഹുജന പ്രക്ഷോഭവും ജനകീയ ട്രൈബ്യൂണലും നടന്നു. വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി, പ്രശസ്ത നടനും പ്രവർത്തകനുമായ പ്രകാശ് രാജ്, രാഷ്ട്രീയ നിരീക്ഷകൻ പരകാല പ്രഭാകർ, മുതിർന്ന എഴുത്തുകാരൻ ദേവനൂരു മഹാദേവ തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയിൽ ആദ്യമായാണ് ധ്രുവ് റാഠി ഒരു പൊതുപ്രതിഷേധത്തിൽ…

Read More

1000 ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ; ബെംഗളൂരുവിലും തിരിച്ചടി

ബെംഗളൂരു: ചെലവ് ചുരുക്കലിന്റെയും പുനഃസംഘടനയുടെയും ഭാഗമായി ആഗോളതലത്തിൽ 1000 ജീവനക്കാരെക്കൂടി പിരിച്ചുവിട്ട് ഇ-കോമേഴ്സ് ഭീമന്മാരായ ആമസോൺ. പ്രൈം ബിഗ് ഡീൽ ഡേയ്‌സ് വിൽപ്പന തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ നടപടി. ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ് ഓഫീസുകളിലെ നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി കൂടുതൽ വേഗത്തിൽ നവീകരണങ്ങൾ നടപ്പിലാക്കുന്നതിനാണ് ടീം ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് ആമസോൺ വക്താവ് വിശദീകരിച്ചു. ഇതിന്റെ ഭാഗമായി സ്റ്റോർസ് വിഭാഗത്തിൽ വരുത്തിയ ക്രമീകരണങ്ങളാണ് നിലവിലെ തൊഴിൽ നഷ്ടത്തിന് കാരണമെന്നും ബാധിക്കപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന്…

Read More

ബെംഗളൂരുവിലെ പെട്രോൾ പമ്പിലേക്ക് അതിവേഗ കാർ ഇടിച്ചുകയറി തീപിടിച്ചു; ജീവനക്കാരന് പരുക്ക്

ബെംഗളൂരു: ദക്ഷിണ ബംഗളൂരുവിലെ അതിബെലെയിൽ നിയന്ത്രണം വിട്ട അതിവേഗ കാർ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം. ബുധനാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ പമ്പിലെ ജീവനക്കാരനായ ഗുഡ്ഡു കുമാറിന് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന സഞ്ജയ് എന്നയാളെ അതിബെലെ പോലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജയ് ഓടിച്ചിരുന്ന ആഡംബര കാർ നിയന്ത്രണം വിട്ട് പമ്പിലേക്ക് പാഞ്ഞുകയറി ആദ്യം ജീവനക്കാരനായ ഗുഡ്ഡു കുമാറിനെ ഇടിച്ചുതെറിപ്പിക്കുകയും തുടർന്ന് ഫ്യുവൽ ഡിസ്പെൻസിങ് യൂണിറ്റിലേക്ക് (ഇന്ധനം നിറയ്ക്കുന്ന മെഷീൻ) ഇടിച്ചുകയറുകയുമായിരുന്നു. കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന് തീപിടിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ…

Read More