ടോളിൽ കുടുങ്ങാടതെ കുതിച്ചുപായാം; ബെംഗളൂരുവിൽ 1320 കോടിയുടെ 6 മേൽപ്പാല പദ്ധതികൾ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്ന് പ്രധാന മേൽപ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ) ടെൻഡറുകൾ ക്ഷണിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബി സ്മൈൽ നടപ്പാക്കുന്ന ഈ പദ്ധതികൾക്ക് ആകെ 1320 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതികളുടെ നിർമ്മാണം 30 മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് പ്രധാന പാതകൾ മഹാലക്ഷ്‌മി ലേഔട്ടിൽ വെസ്‌റ്റ് ഓഫ് കോർഡ് റോഡിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്‌ലൈൻ റോഡിൽ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ആദ്യ പദ്ധതി. 314.56…

Read More

തുടർനടപടികൾക്ക് വഴിതുറന്നു; ഹെബ്ബാളിലെ മെട്രോ നിർമാണം ഇനി തടസ്സമില്ലാതെ മുന്നോട്ട്!പച്ചക്കൊടി കാട്ടി സുപ്രീം കോടതി

ന്യൂഡൽഹി: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ) ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുമതി നൽകി. നിലവിലുള്ള സ്റ്റാറ്റസ് കോ (ത സ്ഥിതി) ഉത്തരവ് നിർമാണത്തിന് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി. ബി.എം.ആർ.സി.എല്ലിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്‌ദേവ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് കോടതി പ്രത്യാശ പ്രകടിപ്പിച്ചു. ലേക്‌വ്യൂ ടൂറിസം കോർപ്പറേഷൻ നൽകിയ…

Read More

ബെംഗളൂരുവിൽ ഉൾപ്പടെ ശൈത്യകാലത്തിന് തുടക്കം; വിവിധ ജില്ലകളിൽ താപനിലയിൽ വൻ കുറവ്;

ബെംഗളൂരു: കർണാടകയിൽ ശൈത്യകാലത്തിന് തുടക്കമായി. സംസ്ഥാനത്തിന്റെ വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങൾ, വിജയപുര, തലസ്ഥാന നഗരമായ ബെംഗളൂരു, സമീപ ഗ്രാമീണ മേഖലകൾ എന്നിവിടങ്ങളിൽ അതിരാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ചില ജില്ലകളിൽ താപനില ശരാശരിയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 ജില്ലകളിൽ തണുപ്പ് വർധിച്ചു തിങ്കളാഴ്ച സംസ്ഥാനത്തെ 15 ജില്ലകളിൽ സാധാരണയിൽ താഴെയുള്ള താപനിലയാണ് അനുഭവപ്പെട്ടത്. വടക്കൻ ഉൾപ്രദേശമായ വിജയപുരയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്—15 ഡിഗ്രി സെൽഷ്യസ്. ഇത് ഈ സമയത്തെ ശരാശരി താപനിലയേക്കാൾ 4.7 ഡിഗ്രി…

Read More

ഇടിച്ചിട്ട മൂന്ന് പേരും സ്പോട്ടിൽ തീർന്നു; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികന്റെ ശബ്ദസന്ദേശം; അറിയാൻ വായിക്കാം

കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗതയിലെത്തിയ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികനായ ജോയലിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. അപകടത്തിന് മുൻപും ശേഷവും നടന്ന നിർണ്ണായക വിവരങ്ങൾ അടങ്ങിയതാണ് ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ ജില്ലാ കോടതി കേസിലെ വിധി പറയൽ മറ്റന്നാളത്തേക്ക് (ബുധനാഴ്ച) മാറ്റി. അപകട ദിവസം രാവിലെ 9:25-നാണ് ജോയൽ തന്റെ സുഹൃത്തിന് ശബ്ദസന്ദേശം അയച്ചത്. അപകടത്തിന് തൊട്ടുമുമ്പ് ഇവർ ബാറിലിരുന്ന് മദ്യപിച്ചിരുന്നുവെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. സുഹൈൽ സജീവ് നേരത്തെ…

Read More

സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മഴവെള്ളക്കാനയിൽ തള്ളി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് ഇരുപത്തിയഞ്ചുകാരിയായ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം മഴവെള്ളക്കാനയിൽ (രാജകാലുഐ) തള്ളി. ഒക്ടോബർ 13-ന് അഴുകിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചുള്ള ദുരൂഹത ഒടുവിൽ മഗടി റോഡ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ചുരുളഴിഞ്ഞു. ഒക്ടോബർ 10-നാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഇർഫാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിഹാർ സ്വദേശിനിയായ റുക്സാന (25) ആണ് കൊല്ലപ്പെട്ടത്. ഏകദേശം ഒരു വർഷം മുമ്പാണ് റുക്സാനയും ഇർഫാസും വിവാഹിതരായത്. റുക്സാനയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ആദ്യ…

Read More

കന്നഡിഗരെ മനഃപൂർവം മാറ്റിനിർത്തിയാൽ ഐടി കമ്പനികൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ കന്നഡ സംസാരിക്കുന്നവരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും തൊഴിലവസരങ്ങളും അവഗണിക്കാൻ സർക്കാർ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ ഉദ്യോഗാർത്ഥികളെ മാറ്റിനിർത്തുന്നുവെന്ന പരാതികൾക്കിടെ ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാർ ‘എക്സിലൂടെ’ (X) നിലപാട് വ്യക്തമാക്കിയത്. കർണാടകയിൽ കന്നഡിഗരാണ് പരമാധികാരികളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിന്റെ വളർച്ചയിൽ കന്നഡക്കാരുടെ…

Read More

ബെംഗളൂരു ഐ.ഇ.ഡി സ്ഫോടനം: പിന്നിൽ കുടുംബവൈരാഗ്യം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കഴിഞ്ഞ ആഴ്ച ബെംഗളൂരു ഫ്രേസർ ടൗണിൽ രണ്ട് പേർക്ക് പരിക്കേറ്റ ഐ.ഇ.ഡി (Improvised Explosive Device) സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമല്ലെന്നും, കുടുംബവൈരാഗ്യമാണ് കാരണതെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യസൂത്രധാരൻ അസം ഹൈലാകാണ്ടി ജില്ലയിലെ ദിനാ നാഥ്പൂർ സ്വദേശിയും ജയനഗറിലെ കേക്ക് ഷോപ്പിലെ സെയിൽസ്മാനുമായ സാഹിദുൽ ഹുസൈൻ ബർബുയ (27), ഇയാളുടെ ബാല്യകാല സുഹൃത്തുക്കളായ സാജിദുൽ ഇസ്ലാം ലസ്കർ (22), ബുർഹാൻ അഹമ്മദ് ബർബുയ (20) എന്നിവരാണ് പിടിയിലായത്. അസ മിൽ…

Read More

ജീവൻ നിലനിർത്താൻ നീണ്ട നിരയിൽ കാത്തിരിക്കുന്നത് 6,291 പേർ; സംസ്ഥാനത്തെ അവയവ ക്ഷാമം എന്ന വലിയ ആശങ്കയ്ക്ക് സർക്കാരിന്റെ പുതിയ തന്ത്രം

ബെംഗളൂരു: ഏറ്റവും പുതിയ ചികിത്സാ, അവയവ മാറ്റിവയ്ക്കൽ സൗകര്യങ്ങൾ വികസിച്ചതോടെ വൈദ്യശാസ്ത്ര രംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, അവയവമാറ്റം ആവശ്യമുള്ള രോഗികൾക്ക് അവയവങ്ങൾ യഥാസമയം ലഭ്യമാകുന്നത് ഇന്നും വലിയ വെല്ലുവിളിയായി തുടരുന്നു. രാജ്യത്തുടനീളവും വിദേശത്തുമുള്ള രോഗികൾക്ക് പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായി ബെംഗളൂരു മാറിയിട്ടുണ്ടെങ്കിലും നിലവിൽ സംസ്ഥാനത്ത് ആകെ 6,291 പേരാണ് അവയവമാറ്റത്തിനായി കാത്തിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അവയവദാന നിരക്ക് വർദ്ധിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് സമഗ്രമായ പുതിയ തന്ത്രം രൂപീകരിക്കാൻ ഒരുങ്ങുകയാണ്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തിരിപ്പ് നീളുന്നു അവയവം മാറ്റിവയ്ക്കൽ…

Read More

നിങ്ങളുടെ ആശയം മികച്ചതാണോ? ബെംഗളൂരു നഗരം മാറ്റിപ്പണിയാൻ നിങ്ങൾക്ക് ഒരു അവസരം! ചെയ്യേണ്ടത് ഇത്രമാത്രം

നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും കൂടുതൽ സൗകര്യപ്രദവും മനോഹരവുമാക്കുന്നതിനായി ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) ആശയങ്ങൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച നിർദ്ദേശങ്ങൾ ഡിസംബറിൽ നടക്കുന്ന ‘ബെംഗളൂരു തിരുനാൾ’ (ബെംഗളൂരു ജാത്രെ) മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ, നഗരസഭകൾ വഴി ഇവ പ്രായോഗികമാക്കുന്ന കാര്യവും പരിഗണനയിലാണ്. ‘ബെംഗളൂരു ഡിസൈൻ’ സംരംഭവും നിർദ്ദേശിക്കേണ്ട മേഖലകളും ‘ബെംഗളൂരു ഡിസൈൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തെരുവ് വിളക്കുകൾ, ബസ് സ്റ്റോപ്പുകൾ, പൊതു ബെഞ്ചുകൾ, റോഡ് ഡിവൈഡറുകൾ, മാലിന്യ നിക്ഷേപ പെട്ടികൾ, ദിശാഫലകങ്ങൾ,…

Read More

കുഴിച്ചിട്ട മൃതദേഹങ്ങൾ കാണാതാകുന്നു! വെട്ടിമുറിച്ച് അവയവ വിൽപ്പന; മെഡിക്കൽ കോളേജുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന ശ്മശാന തട്ടിപ്പ് പുറത്ത്

ബെംഗളൂരു : ശ്മശാനത്തിൽ സംസ്‌കരിച്ച മൃതദേഹങ്ങളും അസ്ഥികൂടങ്ങളും സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അനധികൃതമായി കടത്തുന്ന വൻ റാക്കറ്റ് റായ്ച്ചൂരിൽ പിടിയിലായി. റായ്ച്ചൂർ നഗരത്തിലെ മന്ത്രാലയം റോഡിലുള്ള ഹിന്ദു ശ്മശാന കേന്ദ്രം കേന്ദ്രീകരിച്ചാണ് അതിദാരുണമായ ഈ തട്ടിപ്പ് നടന്നത്. 200 മുതൽ 500 രൂപ വരെ മാത്രം വാങ്ങി ശ്മശാന ജീവനക്കാർ മൃതദേഹങ്ങൾ വിൽക്കുകയായിരുന്നെന്ന് നാട്ടുകാർ തെളിവുസഹിതം പുറത്തുകൊണ്ടുവന്നു. സംസ്‌കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് അവയവങ്ങൾ വിൽക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഈ രീതിയിൽ അനധികൃതമായി കടത്തുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും സ്വകാര്യ മെഡിക്കൽ…

Read More