നാണംകെട്ട കച്ചവടം? മോചനത്തിന് പകരമായി ഭാര്യയെ ലൈംഗികമായിചൂഷണം ചെയ്തു; സംസ്ഥാന ജയിൽ വിഭാഗം ഡി.ഐ.ജി.ക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ സുപ്രീം കോടതി ഉത്തരവ് നിർമ്മിച്ച് ജീവപര്യന്തം തടവുകാരനെ ജയിലിൽ നിന്ന് മോചിപ്പിച്ച സംഭവത്തിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ (50) അറസ്റ്റിൽ. നിലവിൽ ബെളഗാവിയിലെ പ്രിസൺസ് ആൻഡ് കറക്റ്റീവ് സർവീസസ് ഡി.ഐ.ജി (നോർത്ത് റേഞ്ച്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്ന സോമശേഖറിനെ ഒക്ടോബർ നാലിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കോടതി ഒക്ടോബർ ഒൻപത് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 2004-ൽ ചിക്കപേട്ട് പോലീസ് രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട…

Read More

നമ്മ മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ആരംഭിച്ചു; കമ്മീഷൻ ചെയ്യുന്നതിനുള്ള നിർണായക ഘട്ടത്തിലേക്ക്

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിലെ ഉയർത്തിയ പാതയിൽ (Elevated Section) ദക്ഷിണ സർക്കിൾ മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണർ (CMRS) വി. വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്ന് ദിവസത്തെ സ്റ്റാറ്റ്യൂട്ടറി സുരക്ഷാ പരിശോധന ചൊവ്വാഴ്ച ആരംഭിച്ചു. ബന്നാർഘട്ട റോഡിലൂടെ കലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത സജ്ജമായിരിക്കുന്നത്. ബെംഗളൂരുവിലെ മൂന്നാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായ ജയദേവ ഹോസ്പിറ്റൽ ഉൾപ്പെടെ ആറ് സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക അനുമതി ലഭിക്കുന്നതിനുള്ള നിർണായക ഘട്ടമാണ്…

Read More

2.30 മണിക്കൂർ കൊണ്ട് ഒരു കിലോമീറ്റർ!’: ബെംഗളൂരു-ഹോസൂർ ഹൈവേയിൽ”ടോൾ വൻതുക, റോഡു കാണാനില്ല!”: എൻ.എച്ച്.എ.ഐയെ ഞെട്ടിച്ച് യാത്രക്കാരുടെ ചോദ്യം

ബെംഗളൂരു: ബൊമ്മസന്ദ്ര, ചന്ദാപുര, അത്തിബെലെ മേഖലകൾക്കിടയിലൂടെ യാത്ര ചെയ്യുന്നവർ കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്നു. ബംഗളൂരു-ഹോസൂർ ഹൈവേയിൽ തുടരുന്ന റോഡ് വികസന പ്രവർത്തനങ്ങളാണ് പ്രതിദിന യാത്ര ദുസ്സഹമാക്കുന്നത്. ചന്ദാപുര-അത്തിബെലെ പാതയിൽ, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ, മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. റോഡ് നിർമാണം കാരണം പ്രധാന പാതയിലൂടെയും സർവീസ് റോഡുകളിലൂടെയും ഒരുപോലെ വാഹനങ്ങൾ തിരിച്ചുവിടുന്നത് ആശയക്കുഴപ്പത്തിനും ഗതാഗതം കൂടുതൽ മന്ദഗതിയിലാകുന്നതിനും കാരണമാകുന്നുവെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അത്തിബെലെ ടോൾ പ്ലാസയിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള റെയിൽവേ അണ്ടർപാസിലേക്കുള്ള ഗതാഗതം വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് യാത്രക്കാരനായ നീൽ…

Read More

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

തുശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന്‍ വിട്ടില്‍ സായന്ത് സോനു (21) ആണ് ജര്‍മ്മനിയില്‍ മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജര്‍മനിയിലെ സുഹൃത്തുക്കളെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇവര്‍ മുറിയില്‍ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. തരകൻ പോള്‍സണ്‍ ആണ് പിതാവ്. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂള്‍ ഹെല്‍ത്ത് സ്റ്റാഫ്), സഹോദരി സന മരിയ. സംസ്‌കാരം പിന്നീട് നടക്കും.  

Read More

ഈ മാസം അവസാനത്തോടെ നമ്മ മെട്രോയുടെ സർപ്രൈസ്! ബെംഗളൂരു യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; പോരാട്ടത്തിൽ വീണത് ഏത് പ്രമുഖ നഗരം?

ബെംഗളൂരു: മെട്രോ ശൃംഖലയുടെ ദൈർഘ്യം 100 കിലോമീറ്റർ തികയ്ക്കുന്ന അപൂർവം ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളൂരുവും കടക്കുന്നു. നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ കലേന അഗ്രഹാരയ്ക്കും തവരെക്കെരയ്ക്കും ഇടയിലുള്ള 7.8 കിലോമീറ്റർ വരുന്ന എലിവേറ്റഡ് പാതയുടെ അന്തിമ സുരക്ഷാ പരിശോധനകൾ ഒക്ടോബർ 6 മുതൽ 8 വരെ നടക്കും. സൗത്തേൺ സോൺ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി വി. വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സുരക്ഷാ സമിതി നിർദേശിക്കുന്ന മാറ്റങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് അടുത്ത ഒരു ആഴ്ചയ്ക്കുള്ളിൽ സർവീസ് നടത്താനുള്ള അന്തിമ അനുമതി…

Read More

നന്ദിനി’ പാൽ ലിറ്ററിന് 8 രൂപ കൂട്ടാൻ തീരുമാനം; പക്ഷേ പ്രഖ്യാപനം നടത്താനാകാതെ സർക്കാർ! കാരണം ഇത്…”

ബെംഗളൂരു: കർണാടകയിൽ പ്രമുഖ പാൽ ബ്രാൻഡായ നന്ദിനിയുടെ പാൽ വില ലിറ്ററിന് എട്ടു രൂപ വർധിപ്പിക്കാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ഒക്ടോബർ ആറിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാൽ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലവർധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വില വർധന നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം വീണ്ടും പരിഗണിച്ചേക്കും. വർധിപ്പിച്ച വില നവംബർ ഒന്നു മുതൽ…

Read More

രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ അറസ്റ്റില്‍

ന്യൂഡൽഹി: വോട്ടുചോർച്ച ആരോപിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ വൻ സംഘർഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി ആകാശവാണി ഭവനു മുന്നിൽ നിന്ന് രാത്രി 7:45 ഓടെയാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ആരംഭിച്ച ഇന്ത്യ മുന്നണിയുടെ പ്രതിഷേധ മാർച്ച് പോലീസുമായി ഉണ്ടായ നിരന്തര സംഘർഷങ്ങൾക്കൊടുവിലാണ് ആകാശവാണി ഭവനു മുന്നിലെ കുത്തിയിരിപ്പ് സമരമായി മാറിയത്. സമരം ഒമ്പതു മണിക്കൂർ പിന്നിട്ടതോടെ…

Read More

തർക്കം തീർക്കാൻ ചെന്ന ബെംഗളൂരുവിലെ പോലീസുകാർക്ക് കിട്ടിയത് പൊരിഞ്ഞ ഇടി! ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെംഗളൂരു പ്രാന്തപ്രദേശത്ത് രണ്ടുപേർ തമ്മിലുള്ള തർക്കം പരിഹരിക്കാനും തടയാനും ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അതിക്രമത്തിൽ പരിക്കേറ്റു. ഞായറാഴ്ച രാത്രി ദൊഡ്ഡബല്ലാപ്പൂർ പാലനജോഗിഹള്ളിയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പാലനജോഗിഹള്ളിയിൽ ഹരഹൻ സരിഹൻ, ബഷീർ എന്ന ഗിഡ്ഡ എന്നിവർ തമ്മിൽ വലിയ രീതിയിൽ വഴക്കും കൈയങ്കളിയും നടക്കുന്നതായി 112 എമർജൻസി നമ്പറിൽ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് ഉദ്യോഗസ്ഥരായ രായപ്പ, മണികണ്ഠ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. തർക്കം പരിഹരിക്കാനും…

Read More

ബെംഗളൂരു മലയാളികൾ അടക്കം അനുഭവിക്കുന്ന ദുരിതം; മാറിമറിഞ്ഞത് 6 സർക്കാരുകൾ, ആമയേക്കാൾ മെല്ലെപ്പോക്ക്! 9 വർഷം, എന്നിട്ടും തീരാത്തത് ഈ ഒരു പാലം! വിശദാംശങ്ങൾ

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഇജിപ്പുര ഫ്ലൈഓവർ നിർമ്മാണം അറ്റമില്ലാതെ നീളുന്നത് വൻ ജനരോഷത്തിന് കാരണമാകുന്നു. 2.38 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ട് 9 വർഷവും 149 ദിവസവും (3,436 ദിവസങ്ങൾ) പിന്നിട്ടിരിക്കുകയാണ്. പ്രതിദിനം ശരാശരി 0.69 മീറ്റർ എന്ന വേഗതയിൽ മാത്രമാണ് ഫ്ലൈഓവറിന്റെ നിർമ്മാണം മുന്നോട്ട് പോയിട്ടുള്ളത്. മണിക്കൂറിൽ ഒരു മീറ്റർ വരെ സഞ്ചരിക്കുന്ന നത്തയ്‌ക്കാളിന്റെ വേഗതയേക്കാൾ കുറവാണിതെന്നത് നഗരത്തിലെ മെല്ലെപ്പോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ യഥാർത്ഥ അവസ്ഥ വെളിവാക്കുന്നു. കരാറുകൾ മാറി, കോടികൾ പൊടിഞ്ഞു 2014-ൽ ബൃഹത് ബംഗളൂരു മഹാനഗര…

Read More

അടുക്കളക്കത്തി, വിനാഗിരി, മുളകുപൊടി…’; കുടുംബത്തിലെ 3 പേരെ കൊന്നൊടുക്കാൻ ടെക്കി യൂട്യൂബും എ.ഐയും നോക്കി ‘കില്ലിംഗ് ടെക്നിക്സ്; ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

ബെംഗളൂരു: കെ.ആർ പുരം സീഗെഹള്ളിയിൽ നഗരത്തെ ഒന്നടങ്കം നടുക്കിയ മുന്ന് കൊലപാതകങ്ങൾക്ക് മുൻപ്, അക്രമം നടത്തേണ്ട വഴികളെക്കുറിച്ച് പ്രതി നിർമ്മിത ബുദ്ധി (AI) വഴി തിരച്ചിൽ നടത്തിയതായി പോലീസ് കണ്ടെത്തൽ. കേസിൽ പിടിയിലായ 25-കാരനായ ടെക്കി ജെ. കെന്നത്ത്, തന്റെ പങ്കാളിയുടെ കുടുംബത്തെ ആക്രമിക്കുന്നതിന് തൊട്ടുമുൻപാണ് കമ്പ്യൂട്ടറിൽ എ.ഐ സഹായത്തോടെ അതിക്രൂരമായ അക്രമരീതികൾ സെർച്ച് ചെയ്തത്. സംഭവത്തിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അക്രമരീതികൾ എ.ഐയോട് ചോദിച്ചറിഞ്ഞു കെന്നത്തിന്റെ ലാപ്‌ടോപ്പ് കേന്ദ്രീകരിച്ച് ഫോറൻസിക് സയൻസ് ലാബോറട്ടറി (FSL) നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.…

Read More