മുൻ വനിതാ കോർപ്പറേറ്ററെ പട്ടാപ്പകൽ കുത്തിക്കൊന്നു; ഇവരുടെ ഭർത്താവ് മരിച്ചത് സമാന രീതിയിൽ.

ബെംഗളൂരു :ബി.ബി.എം.പി.ചലവഡി പാളയ വാർഡിൽ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മുൻ വനിതാ കോർപറേറ്റർ ആർ രേഖയെ (45) പട്ടാപ്പകൽ കുത്തിക്കൊന്നു.

ബി.ജെ.പി. കോർപ്പറേറ്റർ ആയിരുന്നു, ഇവരുടെ ഭർത്താവ് കദിരേഷ് 2018ൽ മരിച്ചത് സമാന രീതിയിൽ ആയിരുന്നു.

ഇന്നലെ രാവിലെ കോട്ടൻ പേട്ടിലെ അഞ്ജനപ്പ ഗാർഡനിൽ  സ്വവസതിക്ക് സമീപം ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ബൈക്കിലെത്തിയ 2 പേർ കഴുത്തിൽ കുത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു, കെംപെഗൗഡ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരിച്ചു.

കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വെസ്റ്റ് ഡി.സി.പി. സഞ്ജീവ് പാട്ടീലിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us