അധ്യാപകരെ കോവിഡ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണം.

ബെംഗളൂരു: പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരെ കൊവിഡ് അനുബന്ധ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉടൻതന്നെ ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബൃഹത് ബംഗളൂരു മഹാ നഗരപാലികക്ക് എഴുതിയ കത്തിൽ ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത യോട് ആവശ്യപ്പെട്ടു.

അധ്യാപകർക്ക് ദൈനംദിന പാഠ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അടുത്തമാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രവർത്തന സജ്ജമാക്കുന്നതിനും കൂടി വേണ്ടിയാണ് നടപടി.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ഇക്കാര്യം നേരത്തെ തന്നെ നഗരപാലിക യെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല , വീടുകൾ തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടിക്രമങ്ങളുടെ ഭാഗമായ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വങ്ങൾ നൽകുകയും ചെയ്തതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts