നഗരത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ ഓൺലൈൻ പരീക്ഷക്കിടയിൽ അധ്യാപകൻ നടത്തിയ പദപ്രയോഗം വിവാദത്തിൽ; വിഷയം ഏറ്റെടുത്ത് എൻ.എസ്.യു.ഐ;കാര്യമില്ലെന്ന് സർവകലാശാല.

ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട കൽപ്പിത സർവ്വകലാശാലയായ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ പരീക്ഷക്കിടെ അധ്യാപകൻ്റെ ഭാഗത്തു നിന്നുണ്ടായ കമൻ്റ് വിവാദമായി.

ഉത്തരം അടങ്ങിയ പിഡിഎഫ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ ‘മൂന്ന് മിനിറ്റുകൂടി ഉണ്ട് ബേബി”another three minutes baby” എന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.

ജൂൺ 21 ന് നടന്ന സംഭവമാണ് വിവാദമായത്.

“തേർഡ് പാർട്ടി പ്ലാറ്റ്ഫോമിൽ വെച്ചാണ് സംഭാഷണം നടന്നത്. ചില സമയങ്ങളിൽ ഇത്തരം സംഭാഷണങ്ങൾ അനുചിതവും അരോചകവുമാണ്.” ബെംഗളുരു ബെന്നാർഘട്ട റോഡിലുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു വിദ്യാർത്ഥിനി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സീനിയർ ആയ ഒരു അധ്യപകൻ വാൽസല്യം കൊണ്ട് ഉപയോഗിച്ച പദമായിരിക്കും അതെന്നാണ് സർവ്വകലാശാലയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം.

കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ്.യു.ഐ.ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്.

https://twitter.com/NSUIKarnataka/status/1406859726072074240?s=20

https://twitter.com/NSUIKarnataka/status/1406859722641182721?s=20

https://twitter.com/NSUIKarnataka/status/1406859716848873472?s=20

https://twitter.com/NSUIKarnataka/status/1406859708858716166?s=20

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us