നഗരത്തെ നടുക്കി പുതുവർഷാഘോഷത്തിനിടെ കൊലപാതകം : കൊല്ലപ്പെട്ടത് 21 കാരൻ

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ശേഷം മദ്യപിച്ച് ലക്കുകെട്ട സുഹൃത്തുക്കൾക്കിടയിൽ ആരംഭിച്ച വഴക്ക് കൊലപാതകത്തിൽ കലാശിച്ചു.

ഇന്നലെ രാത്രി വൈകി ഹനുമന്തനഗർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ശ്രീനിവാസ നഗർ ബസ് സ്റ്റാൻഡിന് സമീപം. വിജയ് (21) ആണ് കൊല്ലപ്പെട്ടത് .

വിജയും സുഹൃത്തുക്കളും പുതുവർഷം ആഘോഷിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിൽ വിജയും സുഹൃത്തുക്കളും തമ്മിൽ വഴക്ക് ഉണ്ടായി.

  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ ബഹളം മൂർച്ഛിക്കുകയും വിജയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

പിന്നീട് ശ്രീനിവാസനഗർ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോയിൽ നിന്ന് ഇയാളെ ഇറക്കി പ്രതികൾ രക്ഷപ്പെട്ടു.

ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഗുരുതരമായ രക്തസ്രാവത്തെ തുടർന്നാണ് വിജയ് മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹനുമന്തനഗർ പോലീസ് സ്‌റ്റേഷൻ സന്ദർശിച്ച് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts