15767 കോടിയുടെ 148.17 കിലോമീറ്റർ നഗരത്തിൻ്റെ സ്വപ്ന പദ്ധതിയുടെ നിർമാണം ഉടൻ…

ബെംഗളൂരു: സബർബൻ പദ്ധതിക്ക് 3 മാസത്തിനകം ഔദ്യോഗികമായി തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു.

കൻ്റോൺമെൻ്റ് സ്റ്റേഷൻ മുതൽ ഹൊസൂർ റോഡിന് സമീപമുള്ള ഹീലലിഗെ വരെയുള്ള പാതയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി യെദിയൂരപ്പ നിർമ്മാണ പുരോഗതി വിലയിരുത്തി.

പ്രധാനമന്ത്രിയുടെ പ്രധാന ആഗ്രഹങ്ങളിൽ ഒരു പദ്ധതിയാണ് ഇത്, അദ്ദേഹത്തെ ഉൽഘാടനത്തിന് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഈ പദ്ധതി പൂർത്തിയായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

6 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാതയുടെ നീക്കം 148.17 കിലോമീറ്റർ ആണ് ,ആകെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് 15767 കോടിയാണ്.

ഹീലലിഗെ – രാജനു കുണ്ഡെ (46 കി മീ), ബയപ്പനഹളളി -ചിക്കബാന വാര (25 കിമീ) എന്നീ ഇടനാഴികളാണ് ആദ്യഘട്ടത്തിൽ തയ്യാറാവുക.

കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെൻ്റ് കമ്പനിക്കാണ് നിർമ്മാണ ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts