വിൻഡോസിന്റെ സാങ്കേതിക പ്രശ്നം; ബെംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളം പ്രതിസന്ധിയിൽ 

ബെംഗളൂരു: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനിടെ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി.

വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർ‍വീസുകള്‍ വൈകുന്നു.

വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്.

സോഫ്ട് വെയറില്‍ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും.

ഫ്ലൈറ്റുകള്‍ തല്‍ക്കാലം ക്യാൻസല്‍ ചെയ്യില്ല.

ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇൻ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

ബെംഗളൂരു വിമാനത്താവളത്തില്‍ 10.40 മുതല്‍ വിമാന സർവീസുകള്‍ തടസ്സം നേരിടുന്നു.

ടെർമിനല്‍ 1-ലെ ഇൻഡിഗോ, അകാസ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകള്‍ തടസ്സപ്പെട്ടു.

ടെർമിനല്‍ 2-വില്‍ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിലും തടസ്സം നേരിട്ടു.

നിലവില്‍ നടക്കുന്നത് മാന്വല്‍ ചെക്ക് ഇൻ ആണ്.

വെബ് ചെക് ഇൻ സാധ്യമാകുന്നില്ല.

യാത്രക്കാർ നേരത്തെ വിമാനത്താവളത്തില്‍ എത്തിയാല്‍ തിരക്ക് കുറക്കാം എന്നാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പ്.

  ബെംഗളൂരുവിൽ 18 ഡിഗ്രിയിലേക്ക് താഴ്ന്ന് താപനില

തിരുവനന്തപുരത്ത് ഇൻഡിഗോ എയർലൈൻസ് ചെക്ക് ഇൻ നടപടികളില്‍ നേരിയ താമസം മാത്രമേയുള്ളൂ.

ഇൻഡിഗോ ഉള്‍പ്പെടെ സർവീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്.

ചെക്ക്-ഇൻ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഗോവ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുട്ടുപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഐസ്ക്രീം; വഴിയോരത്തൊഴിലാളികളുടെ മനം കുളിർപ്പിച്ച് ബെംഗളൂരു യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us