കേന്ദ്രത്തിന് പിന്നാലെ ; പെട്രോൾ- ഡീസൽ വില കുറച്ച് കർണാടക സർക്കാർ

ബെംഗളൂരു: കർണാടക സർക്കാർ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്‌ച വൈകിട്ട് മുതൽ പ്രാബല്യത്തിൽ വരും.

കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. ഇതോടെ കർണാടകയിൽ പെട്രോൾ വില 95.50 രൂപയായി. ഡീസലിന് 81.50 രൂപയാണ് വില. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രസർക്കാർ എക്‌സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്ധനവില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts