കോളടിച്ചത് ബെംഗളൂരുവിന് ….

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗതത്തിനും ട്രാഫിക് മാനേജ്‌മെന്റിനും വേസ്റ്റ് മാനേജ്‌മെന്റിനും മുൻഗണന നൽകിയുള്ള ബജറ്റാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഇന്നലെ അവതരിപ്പിച്ചത്.

ബെംഗളൂരുവിലെ വികസനപദ്ധതികൾക്കായി 8,772 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്.

ഇതിൽ 8,344 കോടി രൂപ മുഖ്യമന്ത്രിയുടെ നവ നഗരോത്തന പദ്ധതിയിലേക്കാണ് അംഗീകരിച്ചിട്ടുള്ളത്.

ബെംഗളൂരു നഗരത്തിന് മാത്രമായി മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് കൊണ്ടുവരുന്ന കാര്യം സർക്കാർ മുന്നോട്ടുവെച്ചു.

കനാലുകളിലെ ചെളി നീക്കുന്നതിനായി 200 കോടി രൂപ അനുവദിച്ചു.

മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതു തടയുന്നതിനായിട്ടാണിത്.

പൈപ്പ്‌ലൈൻ നിർമാണ പ്രവർത്തനങ്ങൾ കാരണം തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായി 1,000 കോടി രൂപ അനുവദിച്ചു.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ രണ്ടു തവണകളായി ഫണ്ട് കൈമാറും.

നിലവിലുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നവീകരിക്കാനും പ്ലാന്റുകളുടെ സംഭരണ ശേഷി നടപ്പുസാമ്പത്തിക വർഷം അവസാനത്തോടെ 1,587 മില്യൺ ലിറ്ററായി ഉയർത്താനും സർക്കാർ നിർദേശം മുന്നോട്ടുവെച്ചു.

കാവേരി ജലവിതരണ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനായി 5,500 കോടി രൂപ അനുവദിച്ചു.

ക്ലീൻ ബെംഗളൂരു പദ്ധതിയുടെ കീഴിൽ മാലിന്യ നിർമാർജനത്തിനായി 999 കോടി രൂപ അനുവദിച്ചു.

2020-21 സാമ്പത്തികവർഷം തന്നെ പദ്ധതിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

മലിനജലം ധാരാളമായി എത്തുന്നതിനാൽ തടാകങ്ങൾ അമിതമായി മലിനപ്പെട്ടുവരികയാണെന്നും ഇതുതടയുന്നതിനും തടാകങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കുമായി 100 കോടി രൂപയുടെ കർമപദ്ധതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

കഴിഞ്ഞ ബജറ്റിൽ തടാക നവീകരണത്തിനായി 317 കോടി രൂപ വകയിരുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us