ഒരു ഫാന്‍സി നമ്പറിന് 10 ലക്ഷം രൂപ ! ഇത് കര്‍ണാടക മോട്ടോര്‍ വാഹന റെജിസ്ട്രേഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡ്‌ !

ബെംഗളൂരു : സാധാരണക്കാരന്‍ ഒരു കാറ് വാങ്ങാന്‍ തന്നെ 10 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവാക്കുമ്പോള്‍ ഒരു ഫാന്‍സി നമ്പറിന് മാത്രം 10 ലക്ഷം രൂപ ചെലവാക്കിയിരിക്കുകയാണ് നഗരത്തിലെ ഒരാള്‍.

തന്റെ മെഴ്സിഡസ് ബെന്‍സ്‌ കാറിന് ഗുലാം മസ്തപ്പ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ എടുത്തത്‌ മുകളില്‍ പറഞ്ഞ തുകക്കാണ്,തിരിച്ചു കൊടുക്കാത്ത കെട്ടിവെക്കേണ്ട തുകയായ 75000 രൂപ ഇതിനു പുറമെ നല്‍കിയിട്ടുണ്ട്.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

KA-01,MV-0001 എന്നാ നമ്പര്‍ കോറമംഗല ആര്‍ ടി ഓ പരിധിയില്‍ ആണ് ഇത്രയും വിലക്ക് വിറ്റുപോയത്,ഇത് കര്‍ണാടക മോട്ടോര്‍ വാഹന ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ആണ്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലത്തില്‍ ഭാരത് കുമാര്‍ റെഡ്ഡി 9999 എന്നാ നമ്പര്‍ എടുത്തത്‌ 3.4 ലക്ഷത്തിന് ആയിരുന്നു,ജെ.കൃഷ്ണ റെഡ്ഡി 0009 എന്നാ നമ്പര്‍ എടുത്തത്‌ 3 ലക്ഷത്തിന് ആയിരുന്നു,0999 എന്നാ നമ്പര്‍ ചന്ദന്‍ റെഡ്ഡി എന്നാ ആള്‍ എടുത്തത്‌ 1.3 ലക്ഷത്തിനും.

  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു

ഒരു ദിവസം 15 രേജിസ്ട്രേഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 29.5 ലക്ഷം രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബിയുടെ തലവര മാറുന്നു; 16,600 കോടി രൂപയ്ക്ക് ബിർള ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കി!
[masterslider id="10"]

Related posts

Click Here to Follow Us