ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ വൻ കവർച്ച; ഒരെത്തുംപിടിയും കിട്ടാതെ പോലീസ്

കൃഷ്ണഗിരി: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്.

ഒരു കാർ ലോറിക്ക് കുറുകെ നിർത്തിയിട്ടായിരുന്നു കവർച്ച. കാർ മുന്നിൽവന്നതോടെ ലോറി റോഡിൽ നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്നവർ ലോറിയിൽ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികിൽ തള്ളി. പിന്നാലെ കവർച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

ഏകദേശം 14500 മൊബൈൽ ഫോണുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. തട്ടിയെടുത്ത ലോറി പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പക്ഷേ സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റർ മാറിയാണ് പിന്നീട് ലോറി കണ്ടെടുത്തത്. എന്നാൽ കണ്ടെയ്നറിലെ മുഴുവൻ ഫോണുകളും മോഷ്ടാക്കൾ കവർന്നിരുന്നു.

ലോറി ഇവിടെനിർത്തിയിട്ട് മൊബൈൽ ഫോണുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം കവർച്ചാസംഘം രക്ഷപ്പെട്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 17 അന്വേഷണ സംഘങ്ങളെ രൂപവത്‌കരിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്നും സേലം റെയ്ഞ്ച് ഡി.ഐ.ജി. പ്രദീപ് കുമാർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts