യുവാവും യുവതിയും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍

ബെംഗളൂരു: ലോഡ്ജില്‍ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയേയുമാണ് തൂങ്ങിമരിച്ച നിലയില്‍ സുള്ള്യയിലെ ലോഡ്ജില്‍ കണ്ടെത്തിയത്.

ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ,കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് വരാന്‍ ബസ്സ് കിട്ടാത്തതിനാല്‍ എന്ന് പറഞ്ഞാണ് ഇന്ദിരയുടെ രേഖകള്‍ അടിസ്ഥാനമാക്കി ലോഡ്ജില്‍ മുറിയെടുത്തത്.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ദര്‍ശന്റെ അമ്മ ഇരുവരോടും ഫോണില്‍ സംസാരിച്ചിരുന്നു.

അതേ സമയം ഇവര്‍ കമിതാക്കളായിരുന്നുവെന്നും വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകൾ വെളിപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts