ബി.എം.ടി.സി.യുടെ ആദ്യത്തെ”വാടക ഇലക്ട്രിക്”ബസ് പരീക്ഷണ ഓട്ടം തുടങ്ങി.

ബെംഗളൂരു: ബി.എം.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം ഇന്നു മുതൽ തുടങ്ങി. ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഗതാഗത മന്ത്രി ലക്ഷ്മണ്‍ സവാദി പങ്കു ചേര്‍ന്നിരുന്നു,ആദ്യ യാത്ര വിധാന്‍ സൌധയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി യെദിയൂരപ്പ ബസ് സന്ദര്‍ശിക്കുകയും ബി.എം.ടി.സി.യുടെ ശ്രമങ്ങളില്‍ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാരില്ലാതെയാണ് ആദ്യത്തെ 15 ദിവസം ബസ് ഓടിക്കുക. തുടർന്ന് യാത്രക്കാരെ കയറ്റിയും വിവിധ റൂട്ടുകളിൽ ബസ് ഓടിക്കും. 37 പേർക്ക് യാത്ര ചെയ്യാവുന്ന ബസ് ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം ഓടും. 80 കിലോമീറ്ററാണ് പരമാവധി…

Read More

ജഡ്ജിക്ക് കൊറിയര്‍ വഴി ഭീഷണിക്കത്തും”സ്ഫോടകവസ്തു”ക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ്‌ !

ബെംഗളൂരു: ലഹരിക്കെസ് കൈകാര്യം ചെയ്യുന്ന ജഡ്ജിക്ക് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ്‌. ലഹരിക്കെസില്‍ അറസ്റ്റില്‍ ആയ നടിമാര്‍ക്ക് ജാമ്യം നല്‍കണം എന്നായിരുന്നു കത്തിലെ ആവശ്യം. കത്തിന്റെ കൂടെ ഉണ്ടായിരുന്ന ഐ.ഡി.കാര്‍ഡ്‌ അന്വേഷിച്ചു പോയ പോലീസ് ചെലുരിലെ ഒരു കര്‍ഷകനായ രമേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭീഷണിക്കത്തിനെ കുറിച്ച് അദ്ദേഹത്തിന് ഒരു വിവരവും ഇല്ലായിരുന്നു.തുടര്‍ന്ന് ഇയാളുടെ ബന്ധുവും കുടുംബ സ്വത്തില്‍ കണ്ണ് വച്ച് പ്രവര്‍ത്തിക്കുന്ന രാജശേഖരിലേക്ക് പോലീസ് അന്വേഷണം വ്യപിപ്പിക്കുകയായിരുന്നു. തന്റെ ബന്ധുവായ രമേഷിനെ കുടുക്കാനാണ് താന്‍ ജഡ്ജിക്ക് കത്തെഴുതിയത് എന്ന്…

Read More

ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു . കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 13550(9289) ആകെ ഡിസ്ചാര്‍ജ് : 684835(671618) ഇന്നത്തെ കേസുകള്‍ : 5778(5872) ആകെ ആക്റ്റീവ് കേസുകള്‍ : 92927(100440) ഇന്ന് കോവിഡ് മരണം : 74(88) ആകെ കോവിഡ് മരണം : 10770(10696) ആകെ പോസിറ്റീവ് കേസുകള്‍ : 788551(782773) തീവ്ര പരിചരണ…

Read More

ഗ്രാമങ്ങളിലെ എ.ടി.എം.കൌണ്ടറുകളില്‍ പണമെടുക്കാന്‍ വരുന്നവരെ പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയ യുവാവ്‌ പിടിയില്‍.

ബെംഗളൂരു: ഗ്രാമ മേഖലകളില്‍ പണം എടുക്കാന്‍ വരുന്ന സാധാരണക്കാരായ ആളുകളെയും കര്‍ഷകരെയും പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയെടുത്ത യുവാവ്‌ അറസ്റ്റില്‍. എ.ടി.എം കൌണ്ടറില്‍ എത്തുന്ന ആളുകളെ സഹായിക്കാന്‍ എന്നാ വ്യാജേന അടുത്ത് കൂടുകയും എ ടി എം കാര്‍ഡിന്റെ നമ്പരും പിന്‍ നമ്പരും കൈക്കലാക്കിയതിന് ശേഷം വ്യാജ കാര്‍ഡ്‌ ഉണ്ടാക്കി പണം പിന്‍വലിക്കുകയുമായായിരുന്നു ഇയാളുടെ രീതി. ബാഗല്‍കുണ്ടെയിലെ അരുണ്‍ കുമാറി(32)നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ 6 പേരെ പറ്റിച്ച് 1.6 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കണ്ടെത്തിയിട്ടുണ്ട്. തുമുക്കൂരു ജില്ലയില്‍ സമാനമായ…

Read More

തിരക്ക് കൂടി…മൈസൂരു ചാമുണ്ഡി മലയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു:മൈസുരു ദസറ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലൊരുക്കിയ വൈദ്യുതാലങ്കാരങ്ങളുടെ ദൂരക്കാഴ്ചക്കായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകള്‍ ആണ് ചാമുണ്ഡിയിലെത്തുന്നത്. ഇത് കോവിഡ് വ്യാപനം വർധിപ്പിക്കാനിടയാക്കുമെന്ന കാര്യം കണക്കിലെടുത്ത് ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണ കൂടം. വൈകീട്ട് ആറുമണിക്കുശേഷം ചാമുണ്ഡിമലയിൽ പ്രവേശിക്കുന്നതിന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പകൽസമയം പ്രവേശനത്തിന് തടസ്സമില്ല. ആറുമണിക്കുശേഷം മലയിലേക്കുള്ള എല്ലാവഴികളും അടയ്ക്കും. നേരത്തെ, ചാമുണ്ഡിയുൾപ്പെടെ മൈസൂരുവിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ദസറ നാളുകളിൽ സഞ്ചാരികളെ വിലക്കാൻ ജില്ലാഭരണകൂടം തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഹോട്ടൽ-ട്രാവൽ രംഗത്തുള്ളവർ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ആ തീരുമാനം മാറ്റുകയായിരുന്നു. രാത്രി ദസറയുടെ…

Read More

ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ”സുവര്‍ണ രഥ”ത്തിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ബെംഗളൂരു: ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ ബുക്കിങ് പുനരാരംഭിച്ചു. ജനുവരിയിൽ ബുക്കിങ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് ടൂർ പാക്കേജുകൾ റദ്ദാക്കിയിരുന്നു. പ്രധാനമായും 3 പാക്കേജുകള്‍ ആണ് ഉള്ളത്. പ്രൈഡ് ഡ് ഓഫ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹാലേബീഡു, ചിക്കമംഗളൂരു, പട്ടഡക്കൽ, ഹംപി, ഗോവ എന്നിവിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം. ജൂവൽസ് ഓഫ് സൗത്ത് പാക്കേജിൽ മൈസൂരു, ഹംപി,മഹാബലിപുരം തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നി വിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം. ഇൻ ഹൗസ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹംപി…

Read More

അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും മേഘ്ന രാജിനും ആൺകുഞ്ഞ്.

ബെംഗളൂരു: അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്. വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും.കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ മരണമടയുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല…

Read More

തുടർച്ചയായി പെയ്യുന്ന മഴയിൽ വീണ്ടും മുങ്ങി നഗരം

ബെംഗളൂരു: തുടർച്ചയായി പെയ്യുന്നമഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംപൊങ്ങി. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായി മഴപെയ്തു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ വെള്ളം കയറിയത് ഒഴിവാക്കുന്നതിനു മുമ്പുതന്നെയാണ് പലിയിടങ്ങളിലും വീണ്ടും വെള്ളം കയറിയത്. അഴുക്കുചാലുകൾ കരകവിഞ്ഞ് മലിനജലമാണ് റോഡുകളിൽ കയറിയത്. ഇതോടെ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി. കനത്ത കാറ്റിലും മഴയത്തും അൻപത് ഇടങ്ങളിലായി 45 മരങ്ങളാണ് കടപുഴകി വീണത്, മറ്റിടങ്ങളിൽ മരക്കൊമ്പുകൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പല ഇടങ്ങളിലും മരങ്ങൾ റോഡിലേക്കുവീണത് നീക്കം ചെയ്തുവരുന്നു. കോറമംഗലയിൽ അപ്പാർട്ട്‌മെന്റിൽ…

Read More

യുവാവും യുവതിയും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍

ബെംഗളൂരു: ലോഡ്ജില്‍ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയേയുമാണ് തൂങ്ങിമരിച്ച നിലയില്‍ സുള്ള്യയിലെ ലോഡ്ജില്‍ കണ്ടെത്തിയത്. ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ,കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് വരാന്‍ ബസ്സ് കിട്ടാത്തതിനാല്‍ എന്ന് പറഞ്ഞാണ് ഇന്ദിരയുടെ രേഖകള്‍ അടിസ്ഥാനമാക്കി ലോഡ്ജില്‍ മുറിയെടുത്തത്. ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ദര്‍ശന്റെ അമ്മ ഇരുവരോടും ഫോണില്‍…

Read More

ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ വൻ കവർച്ച; ഒരെത്തുംപിടിയും കിട്ടാതെ പോലീസ്

കൃഷ്ണഗിരി: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. ഒരു കാർ ലോറിക്ക് കുറുകെ നിർത്തിയിട്ടായിരുന്നു കവർച്ച. കാർ മുന്നിൽവന്നതോടെ ലോറി റോഡിൽ നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്നവർ ലോറിയിൽ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികിൽ തള്ളി. പിന്നാലെ കവർച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു. ഏകദേശം 14500 മൊബൈൽ ഫോണുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. തട്ടിയെടുത്ത…

Read More
Click Here to Follow Us