ഗ്രാമങ്ങളിലെ എ.ടി.എം.കൌണ്ടറുകളില്‍ പണമെടുക്കാന്‍ വരുന്നവരെ പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയ യുവാവ്‌ പിടിയില്‍.

ബെംഗളൂരു: ഗ്രാമ മേഖലകളില്‍ പണം എടുക്കാന്‍ വരുന്ന സാധാരണക്കാരായ ആളുകളെയും കര്‍ഷകരെയും പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയെടുത്ത യുവാവ്‌ അറസ്റ്റില്‍.

എ.ടി.എം കൌണ്ടറില്‍ എത്തുന്ന ആളുകളെ സഹായിക്കാന്‍ എന്നാ വ്യാജേന അടുത്ത് കൂടുകയും എ ടി എം കാര്‍ഡിന്റെ നമ്പരും പിന്‍ നമ്പരും കൈക്കലാക്കിയതിന് ശേഷം വ്യാജ കാര്‍ഡ്‌ ഉണ്ടാക്കി പണം പിന്‍വലിക്കുകയുമായായിരുന്നു ഇയാളുടെ രീതി.

  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ

ബാഗല്‍കുണ്ടെയിലെ അരുണ്‍ കുമാറി(32)നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതുവരെ 6 പേരെ പറ്റിച്ച് 1.6 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കണ്ടെത്തിയിട്ടുണ്ട്.

തുമുക്കൂരു ജില്ലയില്‍ സമാനമായ തട്ടിപ്പ് നടത്തുകയും പിടിക്കപ്പെട്ടതിന് ശേഷം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത അരുണ്‍ വീണ്ടും തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts