മലയാളി വിദ്യാർത്ഥിയടക്കം 2 പേർ മാച്ചനഹള്ളി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു.

ബെംഗളൂരു : ചിക്ക ബല്ലാ പുരയിലെ ഗൗരിബിദനൂർ മാച്ചനഹള്ളി വെള്ളച്ചാട്ടത്തിൽ ഒരു മലയാളി ഉൾപ്പെടെ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

കായംകുളം രാമപുരം അഭിലാഷ് ഭവനിൽ മോഹനൻനായരുടെ മകൻ അഭിലാഷ് മോഹൻ (21), കൊത്തന്നൂരിൽ നിന്നുള്ള ശിവകുമാർ (22) എന്നിവരാണ് മരിച്ചത്.

ക്രിസ്തു ജയന്തി കോളേജിലെ അവസാന വർഷ എംസിഎ വിദ്യാർത്ഥിയാണ് അഭിലാഷ്, ശിവകുമാർ പൂർവ വിദ്യാർത്ഥിയും. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു, കാൽ വഴുതി വെള്ളത്തിലേക്ക് വീണ ഇവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്.

നഗരത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികാരത്തർക്കം: പരിഹാരത്തിനായി സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us