ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!

ബർമിങാം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാ കടുവകളെ തകർത്തെറിഞ്ഞ ഇന്ത്യക്ക് 28 റൺസ് വിജയം. ഈ വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 48ആം ഓവറിലെ അവസാന രണ്ടു പന്തിൽ തന്നെ ജസ്പ്രീത് ബുമ്രാ രണ്ടു പേരെ ഔട്ടാക്കിയാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. Heartbreak for Bangladesh, joy for India – the two-time champions win by 28 runs to book their place in…

Read More

ഭഗവത് ഗീതാ ശ്ലോക മൽസരം നടത്തുന്നു.

ബെംഗളൂരു :സർജാപുര ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചാരണത്തോടനുബന്ധിച്ച് മോക്ഷ കലാക്ഷേത്രയുടെ സഹകരണത്തോടെ ഓഗസ്റ് 15 ന് 3 മണിക്ക് “ധ്യാനം മന്ത്രം 2019” എന്ന പേരിൽ ഭഗവത് ഗീത ശ്ലോക മത്സരം നടത്തപ്പെടുന്നു. 4-7, 8 – 10, 11 -13, 14 – 18, 18 നു മുകളിൽ എന്നീ പ്രായപരിധിയുള്ള വിവിധ ഗ്രൂപ്പുകളിലായി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8976026630/95676 94175/ 9945434787 എന്നിവയിൽ ഏതെങ്കിലും നമ്പറുകളിലേക്ക് ജൂലൈ 31 നകം പേര് രജിസ്റ്റർ ചെയ്യുക. . വിവിധ…

Read More

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം.

ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം. അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകൻ എഐസിസി ഓഫീസിന് മുന്നിലെ മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍  സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. ഒരു…

Read More

ബി.ജെ.പി പാളയത്തില്‍ ആഹ്ലാദം അലയടിക്കുന്നു; സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് അതിരറ്റ പ്രതീക്ഷയുമായി ബി.ജെ.പി!!

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ – ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക!! എന്നാല്‍, ഇപ്പോള്‍ നിലനില്‍പ്പ്‌ ഭീഷണി നേരിടുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. 2 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ഇന്നലെ രാജിവച്ചതോടെ ബിജെപി പാളയത്തില്‍ ആകാംക്ഷയും ആഹ്ലാദവും അലയടിക്കുകയാണ്‌. കോണ്‍ഗ്രസ്‌ നേതാവും വിജയനഗര്‍ എം.എല്‍.എയുമായ ആനന്ദ് ബി. സിംഗ്, വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ക്കിഹോളിയുമാണ് ഇന്നലെ എംഎല്‍എ സ്ഥാനം…

Read More

മഹാരാഷ്ട്രയില്‍ 2 ദിവസമായി കനത്ത മഴ തുടരുന്നു;21 പേര്‍ മരിച്ചു;റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി;രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി;മുംബൈ വിമാനത്താവളം അടച്ചു, 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു.

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13 പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ…

Read More

500 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നല്കി മധുര കാമരാജ് സർവകലാശാല!!

ചെന്നൈ: വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുമായി ബന്ധപ്പെട്ട് മധുര കാമരാജ് സർവകലാശാല നൽകിയത് 500 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളെന്ന് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗത്തിന്റെ അന്വേഷണസംഘം. 2014, 2015 വിദ്യാഭ്യാസവർഷങ്ങളിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് ചേർന്നതായി രേഖകളുണ്ടാക്കിയാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുകയോ രജിസ്‌ട്രേഷൻ നടത്തുകയോ ചെയ്തിരുന്നില്ല. മാർക്ക് ഷീറ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ സർവകലാശാലാ അധികൃതർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ നാലു കേന്ദ്രങ്ങളിൽ അന്വേഷണം നടത്തുമെന്ന്…

Read More

ഇനി റെയിൽയാത്രി ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം!

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടരാൻ റെയിൽയാത്രി ഡോട്ട് കോമിന് ഐ.ആർ.സി.ടി.സി.യുടെ അനുമതി. നിശ്ചിത തുക ലൈസൻസ് ഫീസ് ഈടാക്കിയാണു ടിക്കറ്റ് ബുക്കിങ്ങിനുള്ള അനുവാദം റെയിൽയാത്രീ ഡോട്ട് കോമിനു നല്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കോടതി ഐ.ആർ.സി.ടി.സി.യുടെ പരാതിയെ തുടർന്ന് സ്റ്റെലിങ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള റെയിൽയാത്രിയുടെ വെബ്‌സൈറ്റിനും മൊബൈൽ ആപ്പിനും ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ നൽകാനുള്ള അംഗീകാരമില്ലെന്നു  വിധിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് സമ്പ്രദായം ആവശ്യമാണെന്നാണു ഐ.ആർ.സി.ടി.സി.യുടെ നിലപാട്. തുടർന്നാണ് കമ്പനിക്ക് ഐ.ആർ.സി.ടി.സി.യുടെ ലൈസൻസ് അനുവദിച്ചത്.

Read More

മലയാളി വിദ്യാർത്ഥിയടക്കം 2 പേർ മാച്ചനഹള്ളി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു.

ബെംഗളൂരു : ചിക്ക ബല്ലാ പുരയിലെ ഗൗരിബിദനൂർ മാച്ചനഹള്ളി വെള്ളച്ചാട്ടത്തിൽ ഒരു മലയാളി ഉൾപ്പെടെ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കായംകുളം രാമപുരം അഭിലാഷ് ഭവനിൽ മോഹനൻനായരുടെ മകൻ അഭിലാഷ് മോഹൻ (21), കൊത്തന്നൂരിൽ നിന്നുള്ള ശിവകുമാർ (22) എന്നിവരാണ് മരിച്ചത്. ക്രിസ്തു ജയന്തി കോളേജിലെ അവസാന വർഷ എംസിഎ വിദ്യാർത്ഥിയാണ് അഭിലാഷ്, ശിവകുമാർ പൂർവ വിദ്യാർത്ഥിയും. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു, കാൽ വഴുതി വെള്ളത്തിലേക്ക് വീണ ഇവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്. നഗരത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മൃതദേഹം…

Read More

ആർ.എസ്.എസ് നേതാവിന്റെ വധം;കുറ്റപത്രം റദ്ദാക്കണമെന്ന പോപ്പുലർ ഫ്രന്റ് നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി.

ബെംഗളൂരു :ബെംഗളൂരിലെ ആര്‍എസ്എസ് നേതാവ്  രുദ്രേഷിനെ വധിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെയാണ് വിധി. ഭീകരപ്രവര്‍ത്തനം, കൊലക്കുറ്റം എന്നിവ ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്ന ഷെരീഫിന്റെ ആവശ്യം 2018 ജനുവരി രണ്ടിന് ബെംഗളൂരു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ്  സുപ്രീം കോടതി തള്ളിയത്. 2016 ഒക്‌ടോബര്‍ 16 നാണ് വിജയദശമി പഥസഞ്ചലനം  കഴിഞ്ഞ് മടങ്ങുകയായിരുന്ന മണ്ഡല്‍ കാര്യവാഹ്…

Read More

ഡെങ്കിപനി കൂടുന്നു; നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം!!

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു കണ്ണൂർ സ്വദേശിനി മരിച്ചത്. നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. നഗരത്തിൽ ഡെങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളും കൂടിവരുന്നതിനെത്തുടർന്ന് മുൻകരുതൽ നടപടിയെടുക്കാൻ ജനങ്ങൾക്കും തദ്ദേശഭരണ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർ നിർദേശം നൽകി. തീവ്രമായ പനിയുമുണ്ടാകുന്നതിനാൽ ജാഗ്രതവേണമെന്ന് ഡോക്ടർമാർ പറഞ്ഞു. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ അസുഖബാധിതരുടെ എണ്ണം കൂടാൻ ഇടയുള്ളതിനാൽ അതീവ ജാഗ്രതവേണമെന്നാണ് നിർദേശം. കൃത്യമായ ഇടവേളകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മാലിന്യം കുന്നുകൂടിക്കിടക്കാൻ ഇടവരുത്തരുതെന്നും ഡോക്ടർമാർ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊതുകുനശീകരണ പ്രവർത്തനങ്ങൾ മഴക്കാലത്തിന്…

Read More
Click Here to Follow Us