ഡെങ്കിപനി കൂടുന്നു; നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം!!

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു കണ്ണൂർ സ്വദേശിനി മരിച്ചത്. നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

നഗരത്തിൽ ഡെങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളും കൂടിവരുന്നതിനെത്തുടർന്ന് മുൻകരുതൽ നടപടിയെടുക്കാൻ ജനങ്ങൾക്കും തദ്ദേശഭരണ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർ നിർദേശം നൽകി. തീവ്രമായ പനിയുമുണ്ടാകുന്നതിനാൽ ജാഗ്രതവേണമെന്ന് ഡോക്ടർമാർ പറഞ്ഞു.

മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ അസുഖബാധിതരുടെ എണ്ണം കൂടാൻ ഇടയുള്ളതിനാൽ അതീവ ജാഗ്രതവേണമെന്നാണ് നിർദേശം. കൃത്യമായ ഇടവേളകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മാലിന്യം കുന്നുകൂടിക്കിടക്കാൻ ഇടവരുത്തരുതെന്നും ഡോക്ടർമാർ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കൊതുകുനശീകരണ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുമ്പേ ആരംഭിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും കോർപ്പറേഷൻ അധികൃതൻ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്. കൊതുകുശല്യം കൂടിയതാണ് അസുഖങ്ങൾ വ്യാപിക്കാനിടയായത്.

ഡെങ്കിപ്പനി ലക്ഷണവുമായി ആശുപത്രിയിലെത്തുന്നവർ നിരവധിയാണ്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us