ഇനി റെയിൽയാത്രി ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം!

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടരാൻ റെയിൽയാത്രി ഡോട്ട് കോമിന് ഐ.ആർ.സി.ടി.സി.യുടെ അനുമതി. നിശ്ചിത തുക ലൈസൻസ് ഫീസ് ഈടാക്കിയാണു ടിക്കറ്റ് ബുക്കിങ്ങിനുള്ള അനുവാദം റെയിൽയാത്രീ ഡോട്ട് കോമിനു നല്കിയത്.

കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കോടതി ഐ.ആർ.സി.ടി.സി.യുടെ പരാതിയെ തുടർന്ന് സ്റ്റെലിങ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള റെയിൽയാത്രിയുടെ വെബ്‌സൈറ്റിനും മൊബൈൽ ആപ്പിനും ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ നൽകാനുള്ള അംഗീകാരമില്ലെന്നു  വിധിച്ചിരുന്നു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് സമ്പ്രദായം ആവശ്യമാണെന്നാണു ഐ.ആർ.സി.ടി.സി.യുടെ നിലപാട്. തുടർന്നാണ് കമ്പനിക്ക് ഐ.ആർ.സി.ടി.സി.യുടെ ലൈസൻസ് അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts