തിരക്ക് കൂടി…മൈസൂരു ചാമുണ്ഡി മലയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു:മൈസുരു ദസറ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലൊരുക്കിയ വൈദ്യുതാലങ്കാരങ്ങളുടെ ദൂരക്കാഴ്ചക്കായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകള്‍ ആണ് ചാമുണ്ഡിയിലെത്തുന്നത്.

ഇത് കോവിഡ് വ്യാപനം വർധിപ്പിക്കാനിടയാക്കുമെന്ന കാര്യം കണക്കിലെടുത്ത് ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണ കൂടം.

വൈകീട്ട് ആറുമണിക്കുശേഷം ചാമുണ്ഡിമലയിൽ പ്രവേശിക്കുന്നതിന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പകൽസമയം പ്രവേശനത്തിന് തടസ്സമില്ല.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ആറുമണിക്കുശേഷം മലയിലേക്കുള്ള എല്ലാവഴികളും അടയ്ക്കും.

നേരത്തെ, ചാമുണ്ഡിയുൾപ്പെടെ മൈസൂരുവിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ദസറ നാളുകളിൽ സഞ്ചാരികളെ വിലക്കാൻ ജില്ലാഭരണകൂടം തീരുമാനമെടുത്തിരുന്നു.

എന്നാല്‍ ഹോട്ടൽ-ട്രാവൽ രംഗത്തുള്ളവർ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ആ തീരുമാനം മാറ്റുകയായിരുന്നു.

രാത്രി ദസറയുടെ ദീപാലങ്കാരങ്ങളിൽ മുങ്ങിനിൽക്കുന്ന മൈസൂരു നഗരത്തിന്റെ കാഴ്ച കാണാൻ ചാമുണ്ഡിമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ഷങ്ങളായി തുടരുന്നതാണ്,എന്നാല്‍  കോവിഡ് നിലനില്‍ക്കുമ്പോഴും ആളുകള്‍ കൂടുതലായി എത്തുന്നത്‌ രോഗ വ്യാപന സാധ്യതക്ക് കാരണമാകും എന്നതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ
[masterslider id="10"]

Related posts