ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ”സുവര്‍ണ രഥ”ത്തിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ബെംഗളൂരു: ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ജനുവരിയിൽ ബുക്കിങ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് ടൂർ പാക്കേജുകൾ റദ്ദാക്കിയിരുന്നു.

പ്രധാനമായും 3 പാക്കേജുകള്‍ ആണ് ഉള്ളത്.

  1. പ്രൈഡ് ഡ് ഓഫ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹാലേബീഡു, ചിക്കമംഗളൂരു, പട്ടഡക്കൽ, ഹംപി, ഗോവ എന്നിവിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
  2. ജൂവൽസ് ഓഫ് സൗത്ത് പാക്കേജിൽ മൈസൂരു, ഹംപി,മഹാബലിപുരം തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നി വിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം.
  3. ഇൻ ഹൗസ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹംപി എന്നിവിടങ്ങളിൽ 4 ദിവസവും യാത്ര ചെയ്യാം.
ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

ടിക്കറ്റ് ഉറപ്പാക്കേണ്ട വെബ് സൈറ്റ് goldenchariot.org

കർണാടക ടൂറിസം വികസന കോർപറേഷന് വേണ്ടിയാണ് ഈ ആഡംബര തീവണ്ടി ഒരുക്കിയത്,എന്നാല്‍ കര്‍ണാടക ടൂറിസം വികസന കോർപറേഷന് ഇതൊരു വന്‍ ബാധ്യത ആയി മാറുകയും സാമ്പത്തിക നഷ്ടം മൂലം “കൈപൊള്ളി”യതോടെ ഈ ട്രെയിന്‍ കഴിഞ്ഞ
വർഷം ഐആർസിടിസി ക്ക് കൈമാറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts