അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും മേഘ്ന രാജിനും ആൺകുഞ്ഞ്.

ബെംഗളൂരു: അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്.

ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും.കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം.

ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ മരണമടയുന്നത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം. മൂന്ന് മാസം ഗർഭിണിയായിരുന്നു ആ സമയം മേഘ്ന.

ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് ആണ് താങ്ങും തണലുമായി മേഘ്നയ്ക്കൊപ്പം നിന്നത്.

ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും.

ഇപ്പോഴും ചിരുവിന്റെ വേർപാടിൽ നിന്നു ധ്രുവ മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ ഒപ്പമുണ്ട്.

വലിയ ആഘോഷമായാണ് കഴിഞ്ഞ ദിവസം മേഘനയുടെ ബേബി ഷവർ ചടങ്ങുകൾ സർജ കുടുംബം നടത്തിയത്. എല്ലാത്തിനും മുൻകൈ എടുത്ത് മുന്നിൽ നിന്നത് ധ്രുവ് ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts