ബി.എം.ടി.സി.യുടെ ആദ്യത്തെ”വാടക ഇലക്ട്രിക്”ബസ് പരീക്ഷണ ഓട്ടം തുടങ്ങി.

ബെംഗളൂരു: ബി.എം.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം ഇന്നു മുതൽ തുടങ്ങി.

ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഗതാഗത മന്ത്രി ലക്ഷ്മണ്‍ സവാദി പങ്കു ചേര്‍ന്നിരുന്നു,ആദ്യ യാത്ര വിധാന്‍ സൌധയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി യെദിയൂരപ്പ ബസ് സന്ദര്‍ശിക്കുകയും ബി.എം.ടി.സി.യുടെ ശ്രമങ്ങളില്‍ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.

യാത്രക്കാരില്ലാതെയാണ് ആദ്യത്തെ 15 ദിവസം ബസ് ഓടിക്കുക. തുടർന്ന് യാത്രക്കാരെ കയറ്റിയും വിവിധ റൂട്ടുകളിൽ ബസ് ഓടിക്കും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

37 പേർക്ക് യാത്ര ചെയ്യാവുന്ന ബസ് ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം ഓടും.

80 കിലോമീറ്ററാണ് പരമാവധി വേഗത. 2014ൽ നഗരത്തിൽ സൗകര്യങ്ങളോ ആദ്യമായി വിമാനത്താവളമൂട്ടിൽ ചൈനീസ് കമ്പനി ഇലക്ട്രിക് ബസ് സർവീസ് നടത്തിയിരുന്നു.

എന്നാൽ ഉയർന്ന വില കാരണം ബസ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ബിഎംടിസി പിൻവാങ്ങി.

6 വർഷത്തിന് ശേഷം വാടക അടിസ്ഥാനത്തിൽ ഇലക്ട്രിക് ബസോടിക്കാനാണ് പദ്ധതി.ഹൈദരാബാദ് ആസ്ഥാനമായ ഒലക്ര ഗ്രീൻ ടെക് കമ്പനിയാണ് ബസ് ഓടിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts