വൃഷഭാവതി കര കവിഞ്ഞു; മൈസൂരു- ബെംഗളൂരു പാതയിൽ ഗതാഗത നിയന്ത്രണം; പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ; മെട്രോ തൂണുകൾക്ക് പ്രശ്നമില്ലെന്ന് ബി.എം.ആർ.സി.എൽ.

ബെംഗളൂരു :കെങ്കേരിക്ക് സമീപം മൈല സാന്ദ്രയിൽ വൃഷഭാവതി നദി സംരക്ഷണ ഭിത്തി തകർത്ത് ഒഴുകുന്ന വീഡിയോ ദൃശ്യങ്ങൾ നിങ്ങളിൽ പലരും സോഷ്യൽ മീഡിയയിലൂടെ കണ്ടു കഴിഞ്ഞിരിക്കും.

ഈ സംഭവത്തെ തുടർന്ന് മൈസൂരു – ബെംഗളുരു ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, ഭിത്തി തകർന്ന ഒരു കിലോമീറ്റർ ദൂരത്ത് വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.

ബെംഗളൂരുവിലേക്കുള്ള പാതയുടെ ഒരു വശത്തു കൂടിയാണ് വിപരീത ദിശയിലുള്ള വാഹനങ്ങളും കടത്തി വിടുന്നത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

ഈ വിഷയത്തിൽ ദേശീയ പാതാ അതോറിറ്റിയും ബി.ബി.എം.പിയും ഈ വിഷയത്തിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് വന്നു.

അശാസ്ത്രീയമായി സംരക്ഷണ ഭിത്തി നിർമ്മിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

അതേ സമയം ദേശീയ പാത വീതി കൂട്ടിയപ്പോൾ ഭിത്തിയുടെ ഉറപ്പ് പരിശോധിച്ചിരുന്നില്ലെന്നും, മെട്രോ നിർമ്മാണത്തിൽ മഴവെള്ള ചാലുകൾ ഭാഗികമായി അടച്ചതിനാലാണ് വെള്ളം ഒന്നിച്ച് വരുന്ന സാഹചര്യമുണ്ടായത് എന്ന് മേയർ ഗൗതം കുമാർ ജെയിൻ പറഞ്ഞു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

ബി.ബി.എം.പി അന്വേഷണം നടത്തുമെന്ന് കമ്മീഷണർ ബി.എച്ച്. അനിൽ കുമാർ വ്യക്തമാക്കി.

മെട്രോ തൂണുകൾക്ക് തകരാർ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts