ഹാസനിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് കോവിഡ്, പാവഗഡയിൽ പരീക്ഷാ ജോലിയിൽ ഉണ്ടായിരുന്ന ജീവനക്കാരന് കോവിഡ് !

ബെംഗളൂരു: ഹാസൻജില്ലയിലെ അർക്കൽഗുഡിൽ ശനിയാഴ്ച പരീക്ഷയെഴുതിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് പരിശോധന നടത്തിയിട്ട് ഫലം വരുന്നതിനു മുൻപ് തന്നെ വിദ്യാർഥി പരീക്ഷ എഴുതാനെത്തുകയായിരുന്നതായാണ് വിവരം.

പരീക്ഷ കഴിഞ്ഞ ശേഷം കോവിഡ് പരിശോധനാഫലം വന്നു, അത്  പോസിറ്റീവാണെന്ന വിവരം അറിയുകയായിരുന്നു.

ഈ വിദ്യാർഥി പരീക്ഷാ ഹാളിൽ മറ്റു വിദ്യാർഥികളുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർഥികളെയും കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികളെയും പ്രത്യേക മുറിയിൽ ഇരുത്തി പരീക്ഷ എഴുതിക്കാനാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചിരിക്കുന്നത്.

എന്നിട്ടും കോവിഡ് പരിശോധനാഫലം കാത്തിരുന്ന വിദ്യാർഥി പരീക്ഷയ്‌ക്കെത്തിയതിനെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്.

തുമകൂരു ജില്ലയിലെ പാവഗഡയിലെ സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന്  പരീക്ഷാകേന്ദ്രത്തിലുണ്ടായിരുന്ന എല്ലാ സ്റ്റാഫ് അംഗങ്ങളോടും ക്വാറന്റീനിൽ പോകാൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു.

  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!

കോവിഡ് സ്ഥിരീകരിച്ചയാൾ വിദ്യാർഥികളുമായി സമ്പർക്കത്തിൽ വന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ. ഉമാശങ്കർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts