വ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമം ; 3 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ടു മലയാളികളെ എച്ച്.ഡി. കോട്ട പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു ജില്ലയിലെ ബാവലി ചെക്‌പോസ്റ്റ് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്.

പ്രതികൾക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ മറ്റൊരു മലയാളിയെ വയനാട്ടിൽനിന്ന് പിടികൂടി.

വയനാട് വെള്ളിമുണ്ട സ്വദേശികളായ ജബീർ, ഷെരീഫ്, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

കേസിലെ മറ്റൊരു പ്രതിയായ നിഷാദ് ഒളിവിലാണ്.

വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റുപയോഗിച്ച് കേരളത്തിൽ നിന്നുള്ളവർ ബാവലി ചെക്ക്പോസ്റ്റ് വഴി കർണാടകത്തിലേക്ക് കടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എച്ച്.ഡി.കോട്ട എസ്.ഐ. ജയപ്രകാശിന്റെ നേതൃത്വത്തിൽ ചെക്‌പോസ്റ്റിൽ വാഹനപരിശോധന നടത്തുകയായിരുന്നു.

ഈ സമയത്ത് പ്രതികളായ ജബീറും ഷെരീഫും ചരക്കുവാഹനത്തിൽ എത്തി, ഇവരുടെ സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts