വ്യത്യസ്തമാർന്ന ഓണ്‌ലൈൻ ഓണാഘോഷവുമായി മിത്രം മലയാളി അസോസിയേഷൻ.

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ വിവിധ പരിപാടികളോടെ മിത്രം മലയാളി അസോസിയേഷൻ, ബോളിനെനി സിലാസ്, ഓണം ഓൺലൈനായി ആഘോഷിച്ചു.

34 കുടുംബങ്ങൾ ഉള്ള ഈ അസോസിയേഷനിൽ, ഓണാഘോഷം നടത്താൻ, പ്രായഭേദമെന്യേ എല്ലാവരും മുൻകൈയെടുത്തു.

കുട്ടികളുടെ ഓണപ്പാട്ട്, തിരുവാതിരക്കളി, യുഗ്മഗാനം,സംഘനൃത്തം, പായസം ഉണ്ടാക്കൽ മത്സരം, കുട്ടികളുടെ കഥ പറയൽ മത്സരം, ക്വിസ്, ചിത്രരചന മത്സരം, ഓണ്ലൈൻ ലുഡോ മത്സരം തുടങ്ങിയ പരിപാടികൾ ബഹുമുഖപ്രതിഭകളുടെ സംഗമമായി മാറി.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ഓണ്ലൈനായി നടത്തിയ കുടുംബ സംഗമത്തിൽ മിത്രം മലയാളി അസോസിയേഷന്റെ ചരിത്രമടങ്ങിയ വീഡിയോ ശ്രദ്ധേയമായി.

ദിയ അക്കാഡമി ഓഫ് ലേർണിങ് പ്രിൻസിപ്പൽ ശ്രീമതി. വീണ അനിൽ അവതാരികയായ കുടുംബ സംഗമം , പരസ്പരമുള്ള പരിചയപ്പെടലുകളും, വിവിധങ്ങളായ കലാപരിപാടികളുമായി ആഘോഷത്തിമർപ്പിന്റെ ഉണർവേകി.

മറുനാടൻ മലയാളികളുടെ ഐക്യബോധം വിളിച്ചോതിയ ഈ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ.ബെവിൻ സൗശീൽ, സെക്രട്ടറി ശ്രീ. പ്രശാന്ത് നായർ എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts