കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു;വിശദാംശങ്ങൾ

ചെന്നൈ : കമൽഹാസൻ നായകനായ ‘ഇന്ത്യൻ-2’ സിനിമയുടെ 12 മിനിറ്റ് ദൈർഘ്യമുള്ള വിവിധരംഗങ്ങൾ വെട്ടിക്കുറച്ചു.

നിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അമിതദൈർഘ്യവും അനാവശ്യരംഗങ്ങളും ചിത്രത്തിന്റെ വിജയത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംവിധായകൻ ശങ്കർ അത്തരം രംഗങ്ങൾ വെട്ടിമാറ്റിയതെന്ന്‌ നിർമാതാക്കൾ വിശദമാക്കി.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാംഭാഗമാണിത്. ഇന്ത്യൻ ഒന്നാംഭാഗം സൂപ്പർ ഹിറ്റായിരുന്നു.

എന്നാൽ രണ്ടാംഭാഗം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പൊതുവെയുള്ള അഭിപ്രായം. ജൂലായ് 12-നാണ് ഇന്ത്യൻ-2 പ്രദർശനത്തിനെത്തിയത്.

ലൈക്ക പ്രൊഡക്‌ഷൻസിനൊപ്പം റെഡ് ജയിന്റ് മൂവീസും നിർമാണത്തിൽ സഹകരിച്ചു. കമൽഹാസനുപുറമേ എസ്.ജെ. സൂര്യ, സമുദ്രക്കനി, സാക്കിർ ഹുസൈൻ, രാഹുൽ പ്രീത് സിങ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
[masterslider id="10"]

Related posts