ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന് കോടതി 

ബെംഗളൂരു: ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം

ഇക്കാരണത്താല്‍ കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടു.

വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 67 ബി-യില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ അവ പങ്കിടുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം.

സെക്ഷൻ 67 ബി പ്രകാരം ഇതിനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.

ഹർജിക്കാരൻ പോണ്‍ വീഡിയോകള്‍ കാണുന്നുണ്ടെങ്കിലും, ഒരു കുറ്റകൃത്യവും ഇതുവരെ നടത്തിയിട്ടില്ല.

അതിനാല്‍, ഹർജിക്കാരനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതാല്‍ അത് നിയമത്തിന്റെ ദുരുപയോഗമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
[masterslider id="10"]

Related posts