വിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ

ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും, അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, വിശുദ്ധ മൂന്നിൻമേൽ കുർബാനയും ജൂൺ 29, 30(ശനി, ഞായർ) തീയതികളിൽ നടന്നു.

ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ ഫിലക്‌സിനോസ് (ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

ഇടവക വികാരി Rev.Fr സന്തോഷ് സാമുവേൽ ഇടവകയുടെ മുൻവികാരിമാർ ബെംഗളൂരു ഭദ്രാസനത്തിലെ വിവിധ ദേവാലങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരോടൊപ്പം ആയിരക്കണക്കിന് വിവിശ്വാസ സമൂഹാവവും ചടങ്ങുകൾക്കു സാക്ഷികളായി.

29-ന് വൈകിട്ട് 5.30 മണിക്ക് അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിച്ചുകൊണ്ടുള്ള സ്വീകരണ ഘോഷയാത്ര ചർച്ച് റോഡിൽ നിന്ന് പരിശുദ്ധ ദേവാലയത്തിലേക്ക് നടത്തപ്പെട്ടു.

തുടർന്ന്, അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ്, അഭി. ഡോ. എബ്രാഹം മാർ സെറാഫിം, അഭി. ഗീവർഗീസ് മാർ ഫിലക്‌സിനോസ് എന്നിവരുടെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരവും വിശുദ്ധ കൂദാശാ കർമ്മങ്ങളും നടന്നു.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

30-ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയും തുടർന്ന് പൊതുസമ്മേളനം, സ്നേഹ വിരുന്നു എന്നിവയോടുകൂടി കൂദാശാ ചടങ്ങുകൾക്കു സമാപനം കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts