മലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം നടന്നു 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം ബൊമ്മസാന്ദ്ര എസ്സ് എഫ് എസ്സ് പാരിഷ് ഹാളിൽ നടന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തു മതം മാത്രം സംസാരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ പുറത്താക്കി രാജ്യത്തു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ വരേണ്ടുന്നത് സാധാരണ ജനങ്ങളുടെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു. ബെംഗളൂരു റൂറൽ പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഡി കെ സുരേഷിനെ വിജയത്തിന് ശക്തമായ പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം ഇന്ന്

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെവി ഉദ്ഘാടനം ചെയ്യും. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി നടക്കുന്ന ക്യാമ്പയിൻ്റെ സമാപനം കൂടിയാണ് ഈ സംഗമം. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഹാരിസ് ബിൻ സലീം പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. തുടർന്ന്, ‘മരണം വിളിപ്പാടകലെ’ എന്ന വിഷയത്തിൽ നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’…

Read More

റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്

ബെംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ്. ‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറു മുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേർന്നു. സമകാലീന ഇന്ത്യയിലെ മുസ്‍ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപ്പൺ പാർലമെന്റ് അരങ്ങേറി. ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്‍ലാലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും. കർണാടക നിയമസഭ സ്പീക്കർ യു.ടി.…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം മാർച്ച് 17 ന് 

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ കൺവൻഷനുകളുടെ പരിസമാപ്തി കൂടിയാണ് ഈ സംഗമം. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പണ്ഡിതൻ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും. തുടർന്നുള്ള വിജ്ഞാന സദസ്സിൽ, ‘മരണം വിളിപ്പാടകലെ’ – നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’ – ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്ത് പിടിക്കാം’ – ബിലാൽ കൊല്ലം എന്നിവർ…

Read More

നന്മ ബെംഗളൂരു കേരള സമാജം; ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിച്ചു 

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജം വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിന ആഘോഷത്തിൻ്റെ ഭാഗമായി, ശ്രീ ചൈതന്യ വൃദ്ധ സദനം സന്ദർശിക്കുകയും ഗ്യാസ് സ്റ്റൗ ഇഡലി കുക്കർ തുടങ്ങിയ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. വനിതാ വിഭാഗം ഭാരവാഹികൾ ബീനപ്രവീൺ, ദീപ സുരേഷ്, പ്രസീന മനോജ്, പ്രീത രാജ്, ലത വിജയൻ,നിസ ജലീൽ,രജനി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. 25 പരം അംഗങ്ങൾ ഈ സന്ദർശനത്തിൽ പങ്കെടുത്തു.

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ മസ്ജിദുകളിൽ തറാവീഹ് നമസ്കാരം

ബെംഗളൂരു: പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ബെംഗളൂരു ഇസ്ലാഹി സെൻ്റർ മസ്ജിദുകൾ സജ്ജമായി. ശിവാജി നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം രാത്രി 8:40നും തുടർന്ന് തറാവീഹ് നമസ്കാരം 9.00 മണിക്കും, ബിടിഎം സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8:45 നും, തറാവീഹ് നമസ്കാരം 9.00 മണിക്കും, ഹെഗ്ഡെ നഗർ സലഫി മസ്ജിദിൽ- ഇഷാ നമസ്കാരം 8.30 നും തറാവീഹ് നമസ്കാരം 8.45 നും ആരംഭിക്കും. ഇഫ്താർ സംഗമം-24 മാർച്ച്‌ 17 ഉച്ചക്ക്‌ 2 മുതൽശംസ്‌ കൺവെൻഷൻ സെന്റർ, ശിവാജി നഗറിൽ നടക്കും. ബന്ധപ്പെടേണ്ട…

Read More

കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത്; മേഖലയോഗം നടന്നു 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം കെ എം സി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വെച്ച് നടന്നു. യോഗം ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തും. കർണാടക സർക്കാരിന്റെ ജനകീയ പദ്ധതികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ വിജയം നൽകും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾമൂലം സാധാരണ ജനങ്ങൾ വളരെ…

Read More

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: “യേശുക്രിസ്തുവിലൂടെ വിശ്വാസികൾ ലോകത്തെ അതിജീവിക്കണമെന്നു” കർണാടക ഐ.പി.സി പ്രസിഡൻ്റ് പാസ്റ്റർ കെ. എസ്. ജോസഫ്. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 37-ാമത് വാർഷിക കൺവൻഷൻ( ബെംഗളൂരു സോൺ) ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ ഭാഗത്തും ക്രിസ്ത്യാനികൾ വളരെ പ്രതികൂലവും കഷ്ടതയും അഭിമുഖീകരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും”എന്ന ക്രിസ്തുവിന്റെ വാക്കുകൾ വിശ്വാസിക്ക് കരുത്താകണം എന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ മോഹൻ പി.…

Read More

നന്മ ബെംഗളൂരു കേരള സമാജത്തിന്റെ ലേഡീസ് വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ബെംഗളൂരു: നന്മ ബെംഗളൂരു കേരള സമാജത്തിന്റെ പൊതുയോഗം പ്രിസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലേഡീസ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്തു. നന്മ ലേഡീസ് വിംഗ് ഭാരവാഹികൾ മെന്റെർ . .ഡോ ബീന, ദീപ സുരേഷ്. ചെയർപേഴ്സൺ പ്രീത രാജ്, വൈസ് ചെയർപേഴ്സൺ പ്രസീന മനോജ്, കൺവീനർ രജനി സുരേഷ്, ജോയന്റ് കൺവീനർ നിസാ ജലീൽ കോർഡിനേറ്റർ ശ്രീമതി ലത വിജയൻ, ജോയന്റ് കോർഡിനേറ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ സജിനി ഹരിദാസൻ,  സുമതി വാസുദേവൻ,  പ്രസീത മനോജ്,അജിത, ശ്രീജ മോഹനൻ,  പ്രമീള ആനന്ദ്,  ഗീതാ ഗോപാലകൃഷ്ണൻ, അഞ്ജു…

Read More

മലയാളം മിഷന്‍: മാതൃകാ ക്ലാസ്സ്‌ ഫെബ്രുവരി 11 ന്

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍, സൗത്ത് മേഖല, ഐറിസ് മലയാള ഭാഷാ പള്ളിക്കൂടത്തില്‍ ഫെബ്രുവരി 11 ന് വൈകുന്നേരം 3 മണിക്ക് മാതൃകാ ക്ലാസ് നടത്തുന്നു. മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ പ്രസിഡന്റും ഭാഷാരത്നം അവാര്‍ഡ്‌ ജേതാവുമായ ദാമോദരന്‍ മാഷും മലയാളം മിഷന്‍ കര്‍ണ്ണാടക ചാപ്റ്റര്‍ അക്കാദമിക് കോര്‍ഡിനേറ്ററും ബോധി അധ്യാപിക അവാര്‍ഡ്‌ ജേതാവുമായ മീര ടീച്ചറും എടുക്കുന്ന മലയാളം ക്ലാസ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7406132723 / 7899391432

Read More
Click Here to Follow Us