വിജയനഗര്‍ മേരി മാതാ ഇടവക; ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

ബെംഗളൂരു: വിജയനഗര്‍ മേരി മാതാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.

ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മണ്ഡ്യാ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷ സമാപന പരിപാടികള്‍ ആരംഭിച്ചത്.

വൈകിട്ട് ഏഴു മണിക്ക് ജൂബിലി സമാപന പൊതുസമ്മേളനം നടന്നു. അഭിവന്ദ്യ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. സിബി ഞാവള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ആരംഭ കാലത്തുണ്ടായിരുന്ന കുടുംബങ്ങളെ ആദരിച്ചു. ഇടവകയുടെ പുതിയ വെബ്‌സൈറ്റ്, ജൂബിലി സ്മരണിക എന്നിവ പ്രകാശനം ചെയ്തു.

ഫാ. ജോസഫ് അരീക്കാതുണ്ടതില്‍, ഫാ. ജോര്‍ജ് വലിയമ്യാലില്‍, ഫാ. ജോണ്‍ പുത്തേട്ട്,  സണ്ണി എ എസ്., എന്നിവര്‍ പ്രസംഗിച്ചു.

വികാരി ഫാ. സെബാസ്റ്റ്യന്‍ പൊന്നാറ്റില്‍ സ്വാഗതവും, ട്രസ്റ്റി ജെയിംസ് ടി എൽ. നന്ദി അര്‍പ്പിച്ചു. ഇടവകാംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്നും ഉണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts