ഭിന്നശേഷിയുള്ള കുട്ടിക്ക് പാർക്കിൽ കളിക്കാൻ അനുമതി നിഷേധിച്ച് ജീവനക്കാൻ; വിഡിയോ കാണാം

ഭിന്നശേഷിയുള്ള കുട്ടിക്ക് കളിക്കാൻ ഊഞ്ഞാൽ നിഷേധി ച്ച സംഭവം സോഷ്യൽ മീഡിയയിൽ രോഷത്തിന് കാരണമായി. കുട്ടിയുടെ അമ്മ തന്നെയാണ് സംഭവം ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. സമൂഹത്തിൽ വിവേചനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് നെറ്റിസൺസ് പറഞ്ഞു. പാർക്ക് ജീവനക്കാരൻ തനിക്ക് ഊഞ്ഞാലിൽ പ്രവേശനം നിഷേധിച്ചതായി സ്ത്രീ പരാതിപ്പെട്ടു. കുട്ടി ഊഞ്ഞാലിൽ കളിക്കാൻ ശ്രമിച്ചപ്പോൾ, തടഞ്ഞ ജീവനക്കാരൻ കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിഷേധിച്ചപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം സ്ത്രീയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. കുട്ടിയുടെ അമ്മ അതൃപ്തി പ്രകടിപ്പിക്കുകയും പ്രസ്താവന തന്നെ വളരെയധികം വേദനിപ്പിക്കുകയും ചെയ്തുവെന്ന്…

Read More

പൈസ പോയോ എന്ന് ചോദിച്ച പോയി; ടിക്കറ്റോ കിട്ടിയില്ല; നമ്മ മെട്രോയ്ക്ക് മുന്നിൽ യാത്രക്കാരുടെ നീണ്ട ക്യൂ

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് കയ്പേറിയ അനുഭവമായി ബാങ്ക് സെർവർ പ്രവർത്തനരഹിതമായത്. സാങ്കേതിക തകരാർ കാരണം ആയിരക്കണക്കിന് ആളു കളാണ് ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടിയത്. ഇന്ന് (ഫെബ്രുവരി 10) വൈകുന്നേരം 6 മണി മുതൽ ബാങ്ക് സെർവർ പ്രശ്നം ആരംഭിച്ചു. അതോടെ യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ വഴി ടിക്കറ്റ് വാങ്ങുന്ന പ്രക്രിയയിൽ സാങ്കേതിക തകരാർ അനുഭവപെട്ടു. ഓഫീസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരക്കിലായിരുന്ന യാത്രക്കാർക്ക് ടിക്കറ്റ് കൗണ്ടറുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു. സെർവർ പ്രശ്നത്തെക്കുറിച്ച് കൃത്യമായി വിവരം…

Read More

ട്രെൻഡിനൊപ്പം ഈ ഞാനും’; സമൂഹമാധ്യമങ്ങളില്‍ വൈറലായി കേരളത്തിലെ മന്ത്രിമാരുടെ എഐ കാരിക്കേച്ചർ ചിത്രങ്ങൾ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും എഐ കാരിക്കേച്ചർ ചിത്രത്തിനു പിന്നാലെയാണ്. ഈ സമയത്താണ് ട്രെൻഡിനൊപ്പം ചേർന്ന് മന്ത്രിമാരും എത്തിയിരിക്കുന്നത്.‌‌ ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന ക്യാപ്ഷനോടെ മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ‘എന്നാൽ പിന്നെ ട്രെൻഡിനൊപ്പം ഞാനും’ എന്ന…

Read More

ജാഗ്രത! നഗരത്തിൽ നിന്ന് കഴിക്കുന്ന ഐസ്ക്രീം സുരക്ഷിതമോ? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ബെംഗളൂരു, ഫെബ്രുവരി 10: ബെംഗളൂരു നിവാസികളേ, തെരുവുകളിൽ കാണുന്ന ഐസ്ക്രീം കഴിക്കുന്നതിനുമുമ്പ്, ഒന്നുകൂടി ചിന്ദിക്കണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു., നഗരത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച് ആശങ്കാജനകമായ ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി പട്ടണത്തിൽ ഇന്ന് കണ്ടെത്തിയ ഈ ഭയാനകമായ സത്യം ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ദേവനഹള്ളി തഹസിൽദാർ അനിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ റെയ്ഡിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം കണ്ടെത്തിയത്. ഐസ്ക്രീം നിർമ്മാണ യൂണിറ്റിൽ പായൽ നിറഞ്ഞ വെള്ളത്തിനും പൊടിക്കും ചെളിക്കും ഇടയിൽ യാതൊരു…

Read More

പി.എഫ്. ഇനി യു.പി.ഐ. വഴി പിന്‍വലിക്കാം; വിശദാംശങ്ങള്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് പിഎഫ് തുക നിമിഷങ്ങള്‍ക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കും.   ഇപിഎഫ്ഒ പരിഷ്‌കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്ഒ 3.0’ യോടെ ഈ സേവനം പൂര്‍ണമായും സജീവമാകും. ഈ പുതിയ മൊബൈല്‍ ആപ്പും യുപിഐ സംവിധാനവും…

Read More

ബെംഗളൂരു മലയാളികളുടെ വിഷു യാത്ര ഗോവിന്ദയാകുമോ? റിസർവേഷൻ തുറന്നയുടനെ ട്രെയിനുകളെല്ലാം വെയ്റ്റിങ് ലിസ്റ്റിൽ; ഇനി ടിക്കറ്റ് ഈ ട്രെയിനിൽ മാത്രം

ബെംഗളൂരു: വിഷുവിനോട് അടുത്ത ദിവസങ്ങളിലെ ട്രെയിൻ ടിക്കറ്റുകൾ വിറ്റുതീരുന്നത് അതിവേഗമാണ്. അറുപത് ദിവസം മുമ്പാണ് ട്രെയിനുകൾ റിസർവേഷന് വേണ്ടി തുറക്കുക. ഏപ്രിൽ പത്താം തിയ്യതിയിലെ റിസർവേഷൻ ഓപ്പണായപ്പോൾ അതിവേഗമാണ് എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നത്. ഏപ്രിൽ 11ലെ ചില ട്രെയിനുകളും ഇതിനകം റിസർവേഷൻ തുറന്നിട്ടുണ്ട്. ഇവയിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലേക്കോ ആർഎസിയിലേക്കോ മാറിയിട്ടുണ്ട്. വന്ദേ ഭാരതിൽ ടിക്കറ്റ് ലഭ്യമാണ് ഇന്ന് തുറന്ന ഏപ്രിൽ 10, 11 തിയ്യതികളിലെ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റ് റിസർവേഷനുകൾ ലഭ്യമാണ്. രാവിലെ 5.10ന് എടുത്ത് എറണാകുളത്ത്…

Read More

കേരളം സ്തംഭിക്കും; നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക – വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന്…

Read More

ഇ.സി.ഡബ്യൂ.എ. 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് യോഗം നടത്തി; ഓറാ 2026 പ്രഖ്യാപിച്ചു

ബെംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് സിറ്റി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (ഇ.സി.ഡബ്യൂ.എ.) 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടത്തി. ഇലക്ട്രോണിക് സിറ്റി തിരൂപലായ റോഡിലെ പൂജ ഇന്‌സ്ടിട്യൂട്ടില്‍ വെച്ചാണ് യോഗം നടന്നത്. പ്രഥമ യോഗത്തില്‍ ഇ.സി.ഡബ്യൂ.എ. യുടെ 2026 – 2027 വര്‍ഷത്തെ കലാ കായിക പരിപാടികളുടെ പ്രഘ്യാപനവും നടത്തി വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. ഇലക്ട്രോണിക് സിറ്റിയിലെ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഓറാ (Aura )2026-ന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രാഥമിക ചർച്ചകളും പദ്ധതികളും മീറ്റിംഗിൽ…

Read More

വിജയനഗര്‍ മേരി മാതാ ഇടവക; ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

ബെംഗളൂരു: വിജയനഗര്‍ മേരി മാതാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മണ്ഡ്യാ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ജൂബിലി ആഘോഷ സമാപന പരിപാടികള്‍ ആരംഭിച്ചത്. വൈകിട്ട് ഏഴു മണിക്ക് ജൂബിലി സമാപന പൊതുസമ്മേളനം നടന്നു. അഭിവന്ദ്യ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. സിബി ഞാവള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ആരംഭ കാലത്തുണ്ടായിരുന്ന കുടുംബങ്ങളെ ആദരിച്ചു. ഇടവകയുടെ പുതിയ…

Read More

ഒരാഴ്ച പിന്നിട്ട് തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; പ്രതികൾ ബെംഗളുരുവിലേക്ക് കടന്നെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി കേരള പോലീസ്

പത്തനംതിട്ട: സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്നാണ് സൂചന. ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ…

Read More