ബിഎംടിസി 2023-24 വർഷത്തേക്കുള്ള സ്റ്റുഡന്റ് ബസ് പാസ് വിതരണം തുടങ്ങി; എവിടെ അപേക്ഷിക്കണം ? വിശദാംശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നഗരത്തിലെ എല്ലാ ബെംഗളൂരു വൺ സെന്ററുകളിലും ഓൺലൈനായും ഓഫ്‌ലൈനായും വിദ്യാർത്ഥികളുടെ ബസ് പാസുകൾ വിതരണം ചെയ്യാൻ തുടങ്ങി.

ഇതോടെ വിദ്യാർത്ഥികൾക്ക് 2023-24 വർഷത്തേക്ക് ഇളവ് നിരക്കിൽ സ്മാർട്ട് കാർഡ് പാസുകൾ ലഭിക്കും.

നീണ്ട കാലതാമസത്തിന് ശേഷമാണ് നഗരത്തിലെ ബിഎംടിസി ബസുകളിൽ പാസായി ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികളുടെ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ബിഎംടിസി ആരംഭിച്ചിരിക്കുന്നത്.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

വിദ്യാർത്ഥികൾക്ക് സേവസിന്ധുപോർട്ടലിലോ ബിഎംടിസി വെബ്‌സൈറ്റിലോ ഓൺലൈനായി അപേക്ഷിക്കാം. സ്മാർട്ട് കാർഡ് പാസുകൾ ഓഫ്‌ലൈനായി ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവ ബിഎംടിസി ബസ് സ്റ്റാൻഡിൽ നിന്നും ട്രാഫിക് ആൻഡ് ട്രാൻസിറ്റ് മാനേജ്‌മെന്റ് സെന്ററുകളിൽ നിന്നും (ടിടിഎംസി) ലഭിക്കും.

TTMC-കളിൽ, വിദ്യാർത്ഥികൾക്ക് രാവിലെ 8 മുതൽ 6:30 വരെ ബസ് പാസ് ലഭിക്കുന്നതാണ്. ‘ശക്തി’ പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് അവരുടെ ആധാർ കാർഡ് കാണിച്ച് ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര ചെയ്യാം.

  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച

നേരത്തെ കെഎസ്ആർടിസിയും ബിഎംടിസിയും വിദ്യാർഥികളുടെ ബസ് പാസ് വിധരണം ജൂൺ 30 വരെ നീട്ടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
[masterslider id="10"]

Related posts