പി.എഫ്. ഇനി യു.പി.ഐ. വഴി പിന്‍വലിക്കാം; വിശദാംശങ്ങള്‍

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) ദശലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യുപിഐ വഴി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങള്‍ക്ക് പിഎഫ് തുക നിമിഷങ്ങള്‍ക്കകം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കും.

 

ഇപിഎഫ്ഒ പരിഷ്‌കാരങ്ങളുടെ മൂന്നാം ഘട്ടമായ ‘ഇപിഎഫ്ഒ 3.0’ യോടെ ഈ സേവനം പൂര്‍ണമായും സജീവമാകും. ഈ പുതിയ മൊബൈല്‍ ആപ്പും യുപിഐ സംവിധാനവും പരീക്ഷണടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ വൃത്തങ്ങള്‍ പറയുന്നു. ഏപ്രിലില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് സാങ്കേതിക തകരാറുകള്‍ ഉണ്ടാകാതിരിക്കാന്‍ 100-ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചുവരികയാണ്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

 

യുപിഐ സംവിധാനം നിലവില്‍ വന്നാലും മുഴുവന്‍ തുക പിന്‍വലിക്കാനാകില്ല. പുതിയ ലേബര്‍ കോഡ് നിയമങ്ങള്‍ പ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിന്‍വലിക്കാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബാക്കി തുകയില്‍ നിന്ന് മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. പുതിയ മൊബൈല്‍ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്ബുക്ക് ബാലന്‍സ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങള്‍ നേടാനും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts