ട്രെൻഡിനൊപ്പം ഈ ഞാനും’; സമൂഹമാധ്യമങ്ങളില്‍ വൈറലായി കേരളത്തിലെ മന്ത്രിമാരുടെ എഐ കാരിക്കേച്ചർ ചിത്രങ്ങൾ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും എഐ കാരിക്കേച്ചർ ചിത്രത്തിനു പിന്നാലെയാണ്. ഈ സമയത്താണ് ട്രെൻഡിനൊപ്പം ചേർന്ന് മന്ത്രിമാരും എത്തിയിരിക്കുന്നത്.‌‌

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന ക്യാപ്ഷനോടെ മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ‘എന്നാൽ പിന്നെ ട്രെൻഡിനൊപ്പം ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി.എൻ.വാസവൻ ചിത്രം പങ്കുവച്ചു. ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെയാണ് കെ.ബി.ഗണേഷ് കുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ മന്ത്രിമാരുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം തന്നെ സൈബറിടത്ത് വൈറലായി കഴിഞ്ഞു. വി.ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ നിരവധി വിദ്യാർഥികളാണ് സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ‘കുട്ടികളുടെ പൂക്കി’ എന്നാണ് സ്നേഹത്തോടെ പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘സൂപ്പർ’, ‘അടിപൊളി’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും മന്ത്രിമാരുടെ പോസ്റ്റിന് താഴെ കാണാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts