ഒരാഴ്ച പിന്നിട്ട് തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസ്; പ്രതികൾ ബെംഗളുരുവിലേക്ക് കടന്നെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി കേരള പോലീസ്

പത്തനംതിട്ട: സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞെന്നാണ് സൂചന.

ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ ഇന്നലെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും.

എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും കേസന്വേഷണത്തിനിടെ ഉയര്‍ന്നിരുന്നു. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങല്‍, ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts