കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക: വിസ്ഡം ബെംഗളൂരു

ബെംഗളൂരു: പാശ്ചാത്യ ലോക ക്രമത്തിലേക്ക് സാമൂഹ്യ ഘടനയെ മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് സമൂഹവും അധികാരികളും കൂട്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്  2026 ഫെബ്രുവരി 1 ന്ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന ഫാമിലി എവയ്ക്നിങ് കോൺഫറൻസിന്റെ പ്രഖ്യാപന സമ്മേളനം  അഭിപ്രായപ്പെട്ടു.

എതിർവർഗ ലൈംഗിക സ്വാഭാവികതാ ബോധത്തെ നിരാകരിക്കാനും സ്വവർഗ ലൈംഗികതയിലേക്ക് വിവാഹ സംവിധാനത്തെ പറിച്ച് നടാനും ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം കുടുംബ ഭദ്രതയെ തകർക്കുകയാണ്.

ശരീരം കീറിമുറിച്ച് വികൃതമാക്കാനും ഹോർമോണുകൾ കുത്തിവെച്ച് രൂപം മാറാനുമുള്ള പ്രവണതയുള്ള തലമുറയെ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുന്നതാണ്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

മുതിർന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രതിസ്ഥാനത്ത് നിറുത്തിയുള്ള അമിതമായ അവകാശ വാദവും സ്വതന്ത്രബോധവുമാണ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്.

രക്ഷിതാക്കളും സമൂഹവും ഇതിനെതിരെ മത ധാർമിക ബോധത്തിലൂന്നിയ ശക്തമായ പ്രതിരോധം തീർക്കണമെന്നും സമ്മേളനം ചേർത്തു.

2026 ഫെബ്രുവരി 1 ന്ബെംഗളൂരുവിൽ  നടക്കുന്ന ഫാമിലി എവയ്ക്നിങ് കോൺഫറൻസ് , ലജ്നത്തുൽ ബഹുസിൽ ഇസ്‌ലാമിയ്യ പണ്ഡിതസഭ ചെയർമാനും പ്രമുഖ വിശുദ്ധ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും എന്നും സംഘാടക സമിതി അറിയിച്ചു.

സ്വാഗതസംഘം ചെയർമാനായി അബ്ദുറഹ്മാൻകുട്ടി, ജനറൽ കൺവീനറായി ഹാരിസ് ബന്നൂർ, ഫിനാൻസ് കൺവീനറായി സി.പി.ഷഹീർ എന്നിവരെ തിരഞ്ഞെടുത്തു.

കോൺഫറൻസിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ, സന്ദേശരേഖ  വിതരണം, ഫോക്കസ്, കുടുംബ സംഗമങ്ങൾ, ഏരിയ സമ്മേളനങ്ങൾ, വിദ്യാർത്ഥി സംഗമങ്ങൾ, വനിതാ സമ്മേളനം, , ലീഡേഴ്സ് മീറ്റ് എന്നിവ സംഘടിപ്പിക്കും.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

പ്രഖ്യാപന സമ്മേളനം വിസ്ഡം സംസ്ഥാന പ്രവർത്തകസമിതി അംഗം റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ഷാജിദ് ബഷീർ  അധ്യക്ഷത വഹിച്ചു.

റിഷാദ് അൽഹികമി, അഷ്റഫ് സലഫി, നിസാർ സ്വലാഹി, സിപി ഷഹീർ, ഹാരിസ് ബന്നൂർ, ബഷീർ കെ വി , എം എം കുട്ടി  എന്നിവർ സംസാരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts