ഹനഗൽ കൂട്ടബലാത്സംഗം: ജാമ്യത്തിലിറങ്ങി റോഡ് ഷോ നടത്തിയ അഞ്ച് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു; രണ്ട് പേർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

ബെംഗളൂരു: ഹംഗൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾ അനുയായികൾക്കൊപ്പം റോഡ് ഷോ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ സാഹചര്യത്തിൽ, ഏഴ് പ്രതികളിൽ അഞ്ച് പേരെ ഹനഗൽ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

കർണാടകയിലെ ഹാവേരിയില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി വനത്തിനുള്ളില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളില്‍ ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നേക്കാല്‍ വർഷങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

പ്രതികള്‍ ദമ്ബതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച്‌ കടക്കുകയും 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച്‌ വനത്തിനുള്ളില്‍ കൊണ്ട് പോയി പീഡനത്തിനിരാക്കുകയായിരുന്നു. തുടർന്ന് കേസില്‍ ജാമ്യം കിട്ടിയ പ്രതികള്‍ ഹാവേരിയിലെ അക്കി ആലൂർ നഗരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ഇത് കൂടെ ഉണ്ടായിരുന്നവർ വീഡിയോ ആയി ചിത്രീകരിക്കുകയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.

ഹാവേരി സെഷൻസ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.പെണ്‍കുട്ടി പീഡനത്തിനിരയായ ശേഷം പൊലീസിന് നല്‍കിയ വിശദമായ മൊഴിയാണ് പ്രതികളെ കുടുക്കിയത്. തുടർന്ന് ഇവർക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ 12 പ്രതികളെ പത്ത് മാസം മുൻപ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പ്രതികള്‍ പുഞ്ചിരിക്കുന്നതും വിജയചിഹ്നങ്ങള്‍ കാട്ടുന്നതുമായ വീഡിയോ രോഷത്തിന് ഇടയാക്കിയിട്ടുണ്ട്.പുതുതായി പുറത്തുവന്ന വീഡിയോയെക്കുറിച്ച്‌ ഇതുവരെ പരാതികളൊന്നും ഫയല്‍ ചെയ്തിട്ടില്ലെങ്കിലും, അധികാരികള്‍ അതിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ സ്വമേധയാ നടപടികള്‍ ആരംഭിച്ചേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts