‘മെട്രോ ചിക്സ്’; നഗരത്തിലെ മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കുന്ന ഇൻസ്റ്റ ചാനല്‍ അഡ്മിൻ പിടിയില്‍

ബംഗളൂരു: മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍.

കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

‘മെട്രോ ചിക്സ്’ എന്ന അക്കൗണ്ടിലൂടെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 27 വയസ്സുകാരനായ ഇയാള്‍ അക്കൗണ്ടന്റായി ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.പതിവായി മെട്രോ മാർഗമാണ് യാത്ര ചെയ്തിരുന്നത്.

സ്ത്രീകളുടെ ചിത്രം അവരുടെ അനുവാദമില്ലാതെ പകർത്തി പങ്കുവെക്കുന്നത് പതിവാക്കിയ അക്കൗണ്ടുകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെയാളുകള്‍ രംഗത്ത് വന്നിരുന്നു.

തൊട്ടുപിന്നാലെ മെട്രോ ക്ലിക്ക്സ്, @മെട്രോ ചിക്ക്സ്, എന്നീ പേരുകളിലുള്ള ഇൻസ്റ്റ ചാനലിനും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മള്‍ മെട്രോയില്‍ കണ്ടെത്തുന്നു’ എന്ന അടിക്കുറിപ്പ് നല്‍കിയായിരുന്നു ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നത്.

എക്സിലെ ഒരു ഉപയോക്താവാണ് ഇക്കാര്യം ബെംഗളൂരു പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിവരസാങ്കേതിക നിയമപ്രകാരം കേസെടുത്തതായും പോലീസ് ബുധനാഴ്ച അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്തുകയും ഇന്ന് ഇയാളെ അറസ്റ്റ് ചെയ്തുവെന്നുമാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts