ഹിന്ദു ദമ്പതികളുടെ വിവാഹത്തിൽ വില്ലനായി മഴ; സഹായ ഹസ്തം നീട്ടി മുസ്ലിം കുടുംബം, മതസൗഹാർദ്ദത്തിന് വേദിയായി വിവാഹ മണ്ഡപം

പുനെ: ഒരു വേദിയിൽ ഒരേസമയം രണ്ട് വിവാഹങ്ങൾ നടക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട രണ്ട് വിവാഹങ്ങളാണെങ്കിൽ എങ്ങനെയിരിക്കും. അത്തരമൊരു വാർത്തയാണ് പൂനെയിൽ നിന്നും പുറത്ത് വരുന്നത്.

കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചത്. .

പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹഹാളാണ് വേദി. ഹാളില്‍ മുസ്ലീം കുടുംബത്തിൻ്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര്‍ വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ഈസമയത്ത് മഴ പെയ്തത് ഹിന്ദു വധുവരന്മാരുടെ വിവാഹ ചടങ്ങുകള്‍ക്ക് ഭീഷണിയായി. വൈകുന്നേരം 6.56നാണ് ഇരുവരും വിവാഹിതരാകേണ്ടിയിരുന്നത്.

എന്നാൽ മഴ ശക്തമായി പെയ്തതിനെ തുടർന്ന് ചടങ്ങുകള്‍ നടത്താന്‍ ഹിന്ദു കുടുംബം തൊട്ടടുത്തുള്ള ഹാളില്‍ വിവാഹസല്‍ക്കാരം നടത്തുന്ന മുസ്ലീം കുടുംബത്തിൻ്റെ സഹായം തേടുകയായിരുന്നു.

ഹൈന്ദവ കുടുംബത്തിൻ്റെ ആവശ്യം കേട്ട മുസ്ലിം കുടുംബം അഭ്യർത്ഥന സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു.

  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു

പിന്നീട്, ഇരു സമുദായങ്ങളിലെയും ആളുകള്‍ക്കായി സംഘടിപ്പിച്ച സംയുക്ത വിരുന്നും വേറിട്ട മാതൃകയായി. വീടുകളിലേയ്ക്ക് മടങ്ങുന്നതിന് മുന്നേ മുസ്ലീം നവദമ്പതികളായ മാഹീനും, മൊഹ്സിന്‍ കാസിയും നരേന്ദ്രനും സന്‍സ്‌കൃതിക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്ത് തങ്ങളുടെ സന്തോഷം പങ്കുവെക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
[masterslider id="10"]

Related posts