ഹിന്ദു ദമ്പതികളുടെ വിവാഹത്തിൽ വില്ലനായി മഴ; സഹായ ഹസ്തം നീട്ടി മുസ്ലിം കുടുംബം, മതസൗഹാർദ്ദത്തിന് വേദിയായി വിവാഹ മണ്ഡപം

പുനെ: ഒരു വേദിയിൽ ഒരേസമയം രണ്ട് വിവാഹങ്ങൾ നടക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട രണ്ട് വിവാഹങ്ങളാണെങ്കിൽ എങ്ങനെയിരിക്കും. അത്തരമൊരു വാർത്തയാണ് പൂനെയിൽ നിന്നും പുറത്ത് വരുന്നത്. കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചത്. . പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹഹാളാണ് വേദി. ഹാളില്‍ മുസ്ലീം കുടുംബത്തിൻ്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര്‍ വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഈസമയത്ത് മഴ…

Read More
Click Here to Follow Us