ബൈക്ക് സ്റ്റണ്ട് കലാശിച്ചത് ദുരന്തത്തിൽ

ബെംഗളൂരു: മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് റൈഡിംഗ്, ആവേശമുണർത്തുന്ന ഒരു കായിക വിനോദമാണെങ്കിലും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ റൈഡിംഗ് നടത്തുന്നത് അത്യന്തം അപകടകരമാണ്.

സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്.

ഒരു മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് ഉള്‍പ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാണ്.

ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

തിരക്കേറിയ റോഡില്‍ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന അപകടസാധ്യതയുള്ള വീലി ( ബൈക്കിന്റെ മുൻ ചക്രം ഉയർത്തി പിൻചക്രത്തില്‍ ബാലൻസ് ചെയ്യുന്ന സ്റ്റണ്ട്) ചെയ്യാന്‍ ശ്രമിക്കുകയാണ്.

പെട്ടെന്നുള്ള ആക്സിലറേഷൻ കാരണം ബൈക്ക് മുന്നോട്ട് കുതിക്കുന്നതിനിടെ യുവതി മോട്ടോർ സൈക്കിളിന്റെ സീറ്റിനും പിൻ ചക്രത്തിനും ഇടയില്‍ കുടുങ്ങി.

ഇതില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിയില്‍ യുവതി നിലവിളിക്കുന്നതും കാണാം.

റൈഡറോ യുവതിയോ ഹെല്‍മെറ്റ് പോലും ധരിച്ചിട്ടില്ല.

പുറകില്‍ നിന്ന് അതിവേഗം വരുന്ന വാഹനങ്ങള്‍ വരുന്ന റോഡിന് നടുവിലാണ് സ്റ്റണ്ട് നടത്തിയത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

മോട്ടോർസൈക്കിള്‍ സ്റ്റണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.

നേരത്തേ ബെംഗളൂരു അശ്രദ്ധമായി വണ്ടിയോടിച്ചതിന് 24 പേരെ പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts