‘കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്’ ; വിമർശനവുമായി അനൂപ് ചന്ദ്രൻ 

അടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തില്‍ മോഹൻലാല്‍ അടക്കമുള്ള വൻ താരങ്ങള്‍ വരെ എത്തിയെങ്കിലും ഫഹദ് ഫാസില്‍ എത്തിയിരുന്നില്ല.

ഇതിനെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ.

അമ്മയുടെ യോഗം നടക്കുമ്ബോള്‍ ഫഹദ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രൻ വ്യക്തമാക്കി.

മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു.എന്നാല്‍ അമ്മയുടെ യോഗത്തിനെത്തിയില്ല.

കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും താരം കൂട്ടിച്ചേർത്തു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

അമ്മ സംഘടനയുടെ പ്രവർത്തനങ്ങളില്‍ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അനുപ് ചന്ദ്രൻ വ്യക്തമാക്കി.

അമ്മ സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ടെന്നും ഒരുമിച്ച്‌ നടന്നുപോകുമ്പോൾ കാലിടറിപ്പോകുന്നവരെ ചേർത്തുനിർത്താനാണ് താരസംഘടനയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സംഘടനയുടെ യോഗത്തില്‍ പങ്കെടുത്താല്‍ ഫഹദിന്റെ എന്താണ് ഉടഞ്ഞ്‌ പോകുന്നതെന്നും നടൻ ചോദിച്ചു.

യുവാക്കള്‍ പൊതുവെ സ്വാർത്ഥരാണെന്നും അതില്‍ തനിക്ക് എടുത്തുപറയാൻ കഴിയുന്ന പേര് ഫഹദ്‌ ഫാസിലിന്റേതാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നയാളാണ് ഫഹദ് ഫാസില്‍.

സംഘടനയില്‍ അംഗമായ ഒരാള്‍ അതിന്റെ ചാരിറ്റി സ്വഭാവത്തിലേക്കും വരേണ്ടതുണ്ടെന്നും നടൻ പറഞ്ഞു.

കൊച്ചിയിലുണ്ടായിട്ടും ഫഹദ് യോഗത്തില്‍ പങ്കെടുക്കാത്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts