കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെൺകുട്ടി മരിച്ചു; 7 പേർക്ക് പരിക്ക്; ഓമ്‌നി കത്തിനശിച്ചു

ബെംഗളൂരു : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു പെൺകുട്ടി മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. തുംകൂർ റോഡ് ഹൈവേയിൽ രാത്രി 10 മണിയോടെയാണ് സംഭവം. ഒമ്‌നിയിൽ ഉണ്ടായിരുന്നവർ ദസനുപുരയിലെ അബിഗെരെയിലുള്ള ബന്ധുവീട്ടിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം. മാരുതി ഒമ്‌നി കാറിൽ എട്ട് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാറിൽ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. ബലേനോ കാർ പിന്നിൽ നിന്ന് വന്ന് ഒമ്‌നിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓമ്‌നി കാറിന് തീപിടിച്ചു. എട്ടുപേരിൽ 14 വയസ്സുകാരി ദിവ്യ സംഭവസ്ഥലത്തുതന്നെ മരിച്ചു.…

Read More

ശക്തി പദ്ധതി സ്നേഹപ്രകടനം; മുഖ്യമന്ത്രിക്ക് സൗജന്യ ബസ് ടിക്കറ്റ് കൊണ്ട് നിർമ്മിച്ച മാലയിട്ട് നിയമ വിദ്യാർത്ഥി

ബെംഗളൂരു : ശക്തി പദ്ധതിപ്രകാരം ലഭിച്ച ഫ്രീ ബസ് ടിക്കറ്റുകൾ കൊണ്ട് മാലയുണ്ടാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമ്മാനിച്ച് വിദ്യാർഥിനിയുടെ സ്‌നേഹ പ്രകടനം. അരശികരെയിലെ ഒന്നാം വർഷ നിയമബിരുദ വിദ്യാർഥിയായ എം.എം.ജയശ്രീയാണ് മാല സമ്മാനിച്ച് ശക്തിപദ്ധതി നടപ്പാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞത്. അരശികരെയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു വിദ്യാർഥിനി മാല സമ്മാനിച്ചത്. പദ്ധതി വഴി സൗജന്യ യാത്ര നടത്താനാവുന്നതിനാൽ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കോളേജിൽ പോകാനാകുന്നുണ്ടെന്നും പറഞ്ഞു. ട്രാൻസ്‌പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ശക്തി. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതിയാണിത്. സർക്കാർ അധികാരത്തിലെത്തി…

Read More

നോക്കുകുത്തിയായി എഐ ക്യാമറകൾ; ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേ‌യിൽ നിയമലംഘനം തുടരുന്നു

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ ഗതാഗത ലംഘനം കണ്ടെത്താൻ നിർമിതബുദ്ധി (എഐ) ക്യാമറകൾ സ്ഥാപിച്ച ശേഷവും വാഹനങ്ങൾ വൺവേ തെറ്റിച്ച് വരുന്ന സംഭവങ്ങൾ വർധിക്കുന്നു. കാറുകൾ ഉൾപ്പെടെ അമിതവേഗത്തിലാണ് ആറുവരി പ്രധാന പാതയിലേക്ക് തെറ്റായ ദിശയിൽ കയറിവരുന്നത്. മുൻപ് പൊലീസിന്റെ സ്പീഡ് റഡാർ പരിശോധനകൾ ഉണ്ടായിരുന്നപ്പോൾ നിയമലംഘനങ്ങൾ കുറഞ്ഞിരുന്നു. പരിശോധന പേരിന് മാത്രമായതോടെ വൺവേ തെറ്റിച്ചുള്ള കുതിച്ചോട്ടവും തുടരുകയാണ്. സർവീസ് റോഡുകളിലൂടെ പോകേണ്ടതിന് പകരമാണ് വാഹനങ്ങൾ പ്രധാന റോഡുകളിൽ എതിർദിശയിൽ സഞ്ചരിക്കുന്നത്. നേരത്തെ കർണാടക ആർടിസി ബസുകളും തെറ്റായ ദിശയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ജീവനക്കാർക്കെതിരെ…

Read More

കേരളത്തിലേക്ക് പശുക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെ ആൾക്കൂട്ടം ആക്രമിച്ചു

ബംഗളൂരു: കശാപ്പിനായി കന്നുകാലികളെ കേരളത്തിലേക്ക് കടത്തുകയാണെന്ന് ആരോപിച്ച് ഒരു കൂട്ടം വലതുപക്ഷ പ്രവർത്തകർ ട്രക്ക് ഡ്രൈവറെ മർദിച്ചു . ഞായറാഴ്ച രാത്രി ബെലഗാവിയിലാണ് സംഭവം, ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവറെ ശാരീരികമായി ആക്രമിക്കുകയായിരുന്നു സംഘം. 20-ലധികം പേരടങ്ങുന്ന സംഘം ട്രക്ക് വളയുകയും ഡ്രൈവറോട് ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ആവർത്തിച്ച് ജനക്കൂട്ടം വിളിച്ചു. പോലീസ് ഇടപെട്ട് ഡ്രൈവർക്ക് കൂടുതൽ അക്രമിക്കപ്പെടുന്നതിൽ നിന്നും രക്ഷിച്ചു. ശേഷം വൈദ്യസഹായത്തിനായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ തുടർന്നാണ് മുൻ മുഖ്യമന്ത്രിയും എൻഡിഎ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാട്ടിലേക്ക് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കേരള എസ്‌ആര്‍ടിസി

ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30ാം തിയതി വരെയാണ് സര്‍വീസ്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു. 30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍: 1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി) 2) 20:16…

Read More

യാത്രക്കാരുടെ ലഗേജുകൾ ബെംഗളൂരുവിൽ ഉപേക്ഷിച്ച് ഇൻഡിഗോ എയർലൈൻസ്; മുൻ മുഖ്യമന്ത്രി ബൊമ്മയുടെ ബാഗും കാണാനില്ല! വിശദാംശങ്ങൾ

ബെംഗളൂരു : യാത്രക്കാരുമായി പോയ ഇൻഡിഗോ എയർലൈൻസ് വിമാനം അവരുടെ ലഗേജ് ബാഗുകൾ ബെംഗളൂരുവിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട് . നഗരത്തിലെത്തിയ ശേഷം യാത്രക്കാർ തങ്ങളുടെ ബാഗുകൾക്കായി തിരസച്ചിൽ ആരംഭിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത വൈകിട്ട് 5.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 7.30ന് ബെൽഗാമിലെത്തി. ബെംഗളൂരുവിൽ 22 ബാഗ് യാത്രക്കാരുടെ ബാഗുകളാണ് ജീവനക്കാർ ഉപേക്ഷിച്ചത്. ഇവരിൽ മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മയിയും ഉൾപ്പെടുന്നു. അദ്ദേഹത്തിൻ്റെ ബാഗും കാണാനില്ലന്നാണ് റിപ്പോർട്ടുകൾ. മലേഷ്യൻ വിദ്യാർത്ഥികളുടെ ബാഗുകൾ വലുതായതിനാൽ ചില യാത്രക്കാരുടെ ബാഗുകൾ കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ…

Read More

അമുലിന് പിന്നാലെ 2 ഇൻ്റർനാഷണൽ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാനൊരുങ്ങി”നന്ദിനി”

ബെംഗളൂരു : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും കർണാടകയും ഈ രണ്ട് സംസ്ഥാനങ്ങളെയും ഇതിൽ സഹായിക്കുന്നത് ആ സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സഹകരണ സംഘങ്ങളുടെ ബ്രാൻറുകളായ അമൂലും (ആനന്ദ് മിൽക്ക് യൂണിറ്റ് ലിമിറ്റഡ്) നന്ദിനിയുമാണ്. രണ്ടു ബ്രാൻഡുകളും തങ്ങളുടെ അതിർത്തിക്കപ്പുറവും പാലും പാലുൽപ്പന്നങ്ങളും വിൽക്കാറുണ്ട്, കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഘാൻ ദേശീയ ടീമിനെ സ്പോൺസർ ചെയ്ത് അമൂൽ നമ്മളെ ഞെട്ടിച്ചു, എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനിയും വിട്ടുകൊടുക്കാൻ ഭാവമില്ല, അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ്…

Read More

മംഗളൂരു – കോട്ടയം ട്രെയിൻ സർവീസ് ആരംഭിച്ചു 

ബെംഗളൂരു: മംഗളൂരു റൂട്ടില്‍ ആഴ്ചാവസാനം അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ മംഗളൂരു- കോട്ടയം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഏഴ് സര്‍വീസാണ് ആകെയുള്ളത്. ട്രെയിന്‍ നമ്പര്‍ 06075 മംഗളൂരു സെന്‍ട്രല്‍- കോട്ടയം ട്രെയിന്‍ സര്‍വീസ് മംഗളൂരുവില്‍ നിന്ന് ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങും. രാത്രി 7.30ന് കോട്ടയത്ത് എത്തും. ഇനി ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. മടക്ക ട്രെയിനായ 06076 കോട്ടയം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ രാത്രി 9.45ന് കോട്ടയത്ത് നിന്ന് തിരിക്കും. പിറ്റേന്ന്…

Read More

ബംഗളൂരുവിലെ ഹോട്ടലിന് ബോംബ് ഭീഷണി; വരാനിരിക്കുന്ന സ്ഫോടനം നഗരത്തെ മുഴുവൻ കുലുക്കുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: കദംബ ഹോട്ടലിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ബോംബ് ഭീഷണി കത്ത് ബെംഗളൂരു ജാലഹള്ളി പൊലീസിന് ലഭിച്ചു. സംഭവത്തെ തുടർന്ന് പോലീസ് ഹോട്ടൽ പരിസരത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. മാർച്ചിൽ ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും രണ്ട് കാബിനറ്റ് മന്ത്രിമാർക്കും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇമെയിൽ ലഭിച്ചിരുന്നു . വരാനിരിക്കുന്ന സ്ഫോടനം നഗരത്തെ മുഴുവൻ കുലുക്കുമെന്ന് ഇമെയിൽ മുന്നറിയിപ്പ് നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാഹിദ് ഖാൻ എന്ന…

Read More

നേഹയുടെ കൊലപാതകം; പൊട്ടി കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ 

ബെംഗളൂരു: ഹുബ്ബള്ളി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ ഹിരേമഠിന്റെ മകളുടെ കൊലപാതകത്തിൽ പൊട്ടി കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ. നേഹ ഹിരേമഠിനെ മുന്‍ സുഹൃത്തായ ഫയാസ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതി ഫയാസിന്റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് ഹുബ്ബള്ളിയില്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസില്‍ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം.…

Read More
Click Here to Follow Us