നഗരവാസികൾ മഴയിൽ ആശ്വസിക്കും മുൻപേ പരിചിതമായ ദുരിതങ്ങൾ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തി

ബെംഗളൂരു: ആറുമാസത്തെ വരണ്ട കാലാവസ്ഥയ്‌ക്കൊടുവിൽ ബെംഗളൂരുവിൽ ആദ്യമായി മഴ പെയ്തു. പ്രാരംഭ ആഹ്ലാദം പ്രകടമായിരുന്നെങ്കിലും, ചാറ്റൽമഴയുണ്ടാക്കിയ നിരവധി പ്രശ്‌നങ്ങളാൽ മഴയിൽ ആളുകൾക്ക് ദുരിതമായി തീർന്നു. നഗരത്തിലുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളെ ബാധിച്ച ദീർഘകാല വൈദ്യുതി തടസ്സമാണ് ഏറ്റവും വ്യാപകമായ പ്രശ്നങ്ങളിലൊന്ന്. മഴ മാറി ഏറെ നേരം കഴിഞ്ഞിട്ടും ഇരുട്ടിൽ പെട്ടതായി പരിസരവാസികൾ പരാതിപ്പെട്ടു. മഴ മാറി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്ന് ഇന്ദിരാനഗറിലെ ഈശ്വര ലേഔട്ടിലെ താമസക്കാർ പരാതിപ്പെട്ടു. ബെസ്‌കോമുമായി പ്രദേശത്തെ താമസക്കാർ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചിട്ടും അധികാരികളിൽ നിന്ന് ഒരു പ്രതികരണവും…

Read More

ഐ.പി.എൽ ഇന്ന് ബെംഗളൂരുവിൽ: നഗരത്തിൽ ഗതാഗത നിയന്ത്രണം; നഗരത്തിലെ ബസ്, നമ്മ മെട്രോ സർവീസ് നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ആകാംക്ഷയോടെയാണ് ഈ മത്സരം കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർക്കായി നമ്മ മെട്രോ ട്രെയിൻ സർവീസ് നീട്ടും. ക്രിക്കറ്റ് മത്സരം കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ റെയിലും ബിഎംടിസിയും പ്രത്യേക സർവീസ് അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് ക്രിക്കറ്റ് കാണാനെത്തുന്നവർ സ്റ്റേഡിയത്തിലെത്താൻ വിഷമിക്കേണ്ടതില്ല. മത്സരം വീക്ഷിക്കുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ സർവീസുകൾ രാത്രി 11.30 വരെ നീട്ടി. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഉച്ചയ്ക്ക്…

Read More

സ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുംകൂർ സ്വദേശി ലോകേഷ് (26), ചിക്കബല്ലാപ്പൂർ സ്വദേശി രുദ്രേഷ് (38) എന്നിവരാണ് മരിച്ചത്. ഗൗരിബിദാനൂരിലെ രജനി(30)ക്കാണ് ഒരു കൈ നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തത്. ബാക്കിയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 53 പേർ ഗൗരിബിദാനൂരിൽ നിന്ന് ധർമസ്ഥലയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവറുടെ അമിതവേഗം കാരണം ബസ് കൊടുംവളവിൽ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ഷിമോഗയിലെ ഉഡുപ്പിയിലെ മേഗൻ, ഹൊന്നാവർ ആശുപത്രികളിൽ…

Read More

പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ഒരു യുവതി കൂടെ പരാതി നൽകി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുൻപാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്. അതിനിടെ, പുറത്തുവന്ന വിഡിയോയിലുള്ള തന്റെ അമ്മയെ മൂന്നു ദിവസമായി കാണാതായെന്നു കാട്ടി പ്രജ്വലിനും പിതാവ് എച്ച്‌.ഡി. രേവണ്ണയ്ക്കുമെതിരെ ഒരാള്‍ പരാതി നല്‍കിയിട്ടുണ്ട്. വിഡിയോയിലുള്ളയാളുടെ മകനാണ് അമ്മയെ തട്ടിക്കൊണ്ടുപോയതായി രേവണ്ണയ്ക്കെതിരെ പരാതിപ്പെട്ടത്. മൈസുരുവിലെ കെ.ആർ. നഗർ പോലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരിക്കുന്നത്. ആറുവർഷത്തോളം രേവണ്ണയുടെ വീട്ടില്‍…

Read More

നഗരത്തിലെ കല്യാൺ ജ്വല്ലറിയിൽ വൻ അപകടം; മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് എസി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ബെല്ലാരി തെരു സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കല്യാണ ജ്വല്ലേഴ്‌സിൽ ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും പോലീസ് അറിയിച്ചു. ജ്വല്ലറിയിലെ എസി സംവിധാനത്തിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് സംഭവം. ഈ സമയം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പെട്ടെന്ന് എസി പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടാവുകയും ജനൽ ചില്ലുകൾ എല്ലായിടത്തും തകരുകയും ചെയ്തു. ഈ ജോലിക്കെത്തിയ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന്…

Read More

പരാതിക്കാരിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി; എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ് 

ബെംഗളൂരു: മകന് പിന്നാലെ എച്ച്‌ ഡി രേവണ്ണയ്ക്കെതിരെയും പോലീസ് കേസ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്‌ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാള്‍ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്ന് പരാതി. കേസില്‍ രേവണ്ണ ഒന്നാം പ്രതി ആണ്.…

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More

ബെംഗളൂരു– കോഴിക്കോട് റൂട്ടിൽ കേരള ആർടിസിയുടെ പ്രീമിയം എസി ബസ് ‘ഗരുഡ’ പറക്കാൻ ഒരുങ്ങുന്നു; സമയക്രമം ടിക്കറ്റ് നിരക്ക് എന്നിവ അറിയാൻ വായിക്കാം

ബെംഗളൂരു ∙ ബെംഗളൂരു–കോഴിക്കോട് റൂട്ടിൽ 5ന് സർവീസ് തുടങ്ങുന്ന കേരള ആർടിസിയുടെ ഗരുഡ പ്രീമിയം എസി ബസിൽ (നവകേരള ബസ്) ഈടാക്കുക എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് 1,171 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും ഇതേ നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ്…

Read More

നേഹ വധക്കേസ്: മകളുടെ മരണത്തിന് നീതി ലഭിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് കോൺഗ്രസ് കോർപ്പറേറ്ററായ നേഹയുടെ പിതാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട നേഹ വധക്കേസിൽ നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം. ബിജെപി സ്ഥാനാർത്ഥി പ്രഹ്ലാദ് ജോഷിക്ക് വേണ്ടി പ്രചാരണത്തിനായി ബുധനാഴ്ച ഹൂബ്ലിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് നേഹയുടെ മാതാപിതാക്കൾ നിവേദനം നൽകി. നേഹയുടെ കുടുംബം ഹുബ്ലിയിലെ നെഹ്‌റു മൈതാനത്ത് വേദിക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയെ കണ്ട് മകളുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകി. കോൺഗ്രസ് കോർപ്പറേറ്ററാണെങ്കിലും മകളെ കൊലപ്പെടുത്തിയ കേസിൽ തനിക്ക് കൃത്യമായ നീതി ലഭിക്കുന്നില്ലെന്ന് അമിത് ഷായോട് നേഹയുടെ…

Read More

പോളിങ് ബൂത്തിൽ സ്ഥാപിച്ച വെബ് ക്യാമറ മോഷണം പോയി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ തെക്കരു ഗ്രാമത്തിലെ ഗോപാലകൃഷ്ണ എയ്ഡഡ് സീനിയർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്ത് നമ്പർ 228ൽ സ്ഥാപിച്ചിരുന്ന വെബ് ക്യാമറ സിമ്മും മെമ്മറി കാർഡും മോഷ്ടിച്ചു. ഇത് സംബന്ധിച്ച് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 24നാണ് ഈ വെബ് ക്യാമറ സ്ഥാപിച്ചത്. 26 നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ അക്രമികൾ മോഷ്ടിച്ചതായി തെക്കരു ഗ്രാമപ്പഞ്ചായത്ത് സ്റ്റാഫ് ബൂത്ത് ലെവൽ ഓഫീസർ മുഹമ്മദ് സിയാബ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പോളിംഗ്…

Read More
Click Here to Follow Us